ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍; ബാഴ്സക്ക് എതിരാളികളായി പിഎസ്‌ജി

Published : Dec 14, 2020, 07:36 PM IST
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍; ബാഴ്സക്ക് എതിരാളികളായി പിഎസ്‌ജി

Synopsis

മറ്റ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ലിവര്‍പൂള്‍, ലെപ്സിഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബൊറൂസിയ മോണ്‍ചന്‍ഗ്ലാഡ്ബാഷിനെയും നേരിടും. റയല്‍ മാഡ്രിഡിന് അറ്റ്‌ലാന്‍റയാണ് എതിരാളികള്‍.

മാഡ്രിഡ്: യുവേഫാ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ലിയോണല്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍. പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം പുറത്തുവിട്ടപ്പോള്‍ ബാഴ്സക്ക് പി എസ് ജിയാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് ലാസിയോയെ നേരിടും. ചാമ്പ്യന്‍സ് ലീഗില്‍ ഇരു ടീമുകളും ഇതുവരെ പരസ്പരം മത്സരിച്ചിട്ടില്ല.

മറ്റ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ലിവര്‍പൂള്‍, ലെപ്സിഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബൊറൂസിയ മോണ്‍ചന്‍ഗ്ലാഡ്ബാഷിനെയും നേരിടും. റയല്‍ മാഡ്രിഡിന് അറ്റ്‌ലാന്‍റയാണ് എതിരാളികള്‍.

അത്‌ലറ്റിക്കോ മാഡ്രിഡ് ചെല്‍സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്‍റസ് എഫ് സി പോര്‍ട്ടോയെയും സെവിയ്യ ബൊറൂസിയ ഡോര്‍ട്മുണ്ടിനെയും നേരിടും. പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ആദ്യപാദം ഫെബ്രുവരി 16, 17 തീയതികളിലും രണ്ടാം പാദം മാര്‍ച്ച് ഒമ്പത്, 10 തീയതികളിലും നടക്കും.

PREV
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ