യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍; തീപാറിയ പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് ജയം

By Web TeamFirst Published Apr 11, 2019, 7:12 AM IST
Highlights

മെസി നല്‍കിയ പന്ത് സുവാരസ് ഹെഡറലൂടെ ഗോളാക്കാന്‍ നോക്കി. എന്നാല്‍ യുണൈറ്റഡിന്‍റെ ഡിഫന്‍ഡര്‍ ലൂക്ക് ഷോയുടെ കാലില്‍ തട്ടിയാണ് പന്ത് വലയ്ക്കകത്ത് കേറിയത്. ഇത് സെല്‍ഫ് ഗോള്‍ വിളിക്കുമ്പോള്‍ കളി 12 മിനിറ്റ് കഴിഞ്ഞതേയുളളൂ. 

ഓള്‍ഡ് ട്രാഫഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യ പാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ, സ്പാനിഷ് ക്ലബ് ബാഴ്സലോണ ഒരു ഗോളിന് തോൽപ്പിച്ചു.  യൂണൈറ്റഡിന്‍റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ പന്ത്രണ്ടാം മിനിറ്റിൽ ലൂക്ക് ഷോ അടിച്ച സെൽഫ് ഗോളാണ് യുണൈറ്റഡിനെ തകർത്തത്. ഓള്‍ഡ് ട്രാഫഡില്‍ ബാഴ്സയുടെ ആദ്യ വിജയവുമായി ഇത്. 

മെസി നല്‍കിയ പന്ത് സുവാരസ് ഹെഡറലൂടെ ഗോളാക്കാന്‍ നോക്കി. എന്നാല്‍ യുണൈറ്റഡിന്‍റെ ഡിഫന്‍ഡര്‍ ലൂക്ക് ഷോയുടെ കാലില്‍ തട്ടിയാണ് പന്ത് വലയ്ക്കകത്ത് കേറിയത്. ഇത് സെല്‍ഫ് ഗോള്‍ വിളിക്കുമ്പോള്‍ കളി 12 മിനിറ്റ് കഴിഞ്ഞതേയുളളൂ. 

കളിക്കിടെ മെസിക്ക് പരിക്കേറ്റത് ആശങ്ക പരത്തി. 30 -ാം മിനിറ്റില്‍ ക്രിസ് സ്മാളിങ്ങിന്‍റെ ഫൌളിലായിരുന്നു മെസിക്ക് പരിക്കേറ്റത്. പരിക്കേറ്റ മെസി മൂക്കില്‍ നിന്ന് രക്തം വന്നു. തുടര്‍ന്ന് ചികിത്സ തേടിയശേഷമാണ് മെസി വീണ്ടും കളിക്കളത്തിലിറങ്ങിയത്. തിരിച്ചടിക്ക് യുണൈറ്റഡ് ശ്രമിച്ചെങ്കിലും ബാഴ്സയുടെ പ്രതിരോധത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ക്കിടെ നാല് തോല്‍വിയായി യുണൈറ്റഡിന്. തുടര്‍ച്ചയായ മൂന്നാം തോല്‍വി.

യുവാന്‍റസ് - അയാക്സ്

അതേസമയം യുവന്‍റസ് - അയാക്സ് മത്സരം ഇരുപക്ഷവും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. യുവന്‍റസിന് മേൽ കളിയിൽ ആധിപത്യം കാട്ടിയെങ്കിലും ഡച്ച് ടീമിന് ജയം നേടാനായില്ല. പരിക്ക് മാറിയെത്തിയ റൊണാൾഡോയാണ് 45 -ാം മിനിറ്റിൽ യുവന്‍റസിനായി ആദ്യം ഗോളടിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ 125 -ാം ഗോളായിരുന്നു അത്. 

തൊട്ടടുത്ത നിമിഷത്തിൽ അയാക്സിന്‍റെ ഡേവിഡ് നെരെസിലൂടെ യുവന്‍റസിനെ തളയ്ക്കുകയായിരുന്നു. 46 -ാം മിനിറ്റില്‍ തന്നെ ബ്രസീലിയന്‍ താരത്തിലൂടെ യുവാന്‍റസിനെ തളയ്ക്കാന്‍ കഴിഞ്ഞത് അയാക്സിന് നേട്ടമായി. ഇരു ടീമുകളും ഗോളിനായി ഏറെ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. അയാക്സിന്‍റെ മൈതാനമായ ആംസ്റ്റര്‍ഡാം അരീനയിലായിരുന്നു കളി. 

click me!