നെയ്മറെ ട്രോളിയ ഉണ്ണി മുകുന്ദന് എട്ടിന്‍റെ പണി; ഒടുവില്‍ ഖേദ പ്രകടനം

Published : Aug 22, 2019, 06:49 PM ISTUpdated : Aug 22, 2019, 06:51 PM IST
നെയ്മറെ ട്രോളിയ ഉണ്ണി മുകുന്ദന് എട്ടിന്‍റെ പണി; ഒടുവില്‍ ഖേദ പ്രകടനം

Synopsis

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറെ പരിഹസിക്കുന്ന രീതിയില്‍ അബദ്ധത്തില്‍ പോസ്റ്റിട്ടതിന് ഖേദം പ്രകടിപ്പിച്ച് സിനിമാതാരം ഉണ്ണി മുകുന്ദന്‍. കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയിലാണ് ഉണ്ണി നെയ്മറെ അറിയാതെങ്കിലും കളിയാക്കിയത്.

കൊച്ചി: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറെ പരിഹസിക്കുന്ന രീതിയില്‍ അബദ്ധത്തില്‍ പോസ്റ്റിട്ടതിന് ഖേദം പ്രകടിപ്പിച്ച് സിനിമാതാരം ഉണ്ണി മുകുന്ദന്‍. കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയിലാണ് ഉണ്ണി നെയ്മറെ അറിയാതെങ്കിലും കളിയാക്കിയത്. കളിക്കുന്നതിനിടെ ഒരു കുട്ടിത്താരം വീണിരുന്നു. 'അവന്‍ നെയ്മര്‍ ചെയ്തു' എന്നാണ് ഉണ്ണി വീഡിയോടൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറഞ്ഞത്. 

പ്രൊഫഷനല്‍ ഫുട്‌ബോളിനിടെ പലപ്പോഴും നെയ്മര്‍ ഫൗളിന് ഇടയാവാറുണ്ട്. എന്നാല്‍ താരം മനപൂര്‍വം വീഴുന്നതും അഭിനയിക്കുന്നതുമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നെയ്മറുടെ വീഴ്ചയെ കുറിച്ച് നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വരാറുണ്ട്. ആ അര്‍ത്ഥത്തിലാണ് ഉണ്ണി മുകുന്ദനും പോസ്റ്റില്‍ ഇങ്ങനെ കുറിച്ചിട്ടത്. വീഡിയോ കാണാം... 


എന്നാല്‍ ബ്രസീല്‍- നെയ്മര്‍ ആരാധകര്‍ക്ക് പോസ്റ്റ് അത്രയ്ക്ക് പിടിച്ചില്ല. താരത്തിനെതിരെ കമന്റുമായി ആരാധകര്‍ രംഗത്തെത്തി. നെയ്മറെ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് പലരും പറഞ്ഞു. ഇതോടെ ഉണ്ണിക്ക് ഖേദം പ്രകടിപ്പിക്കേണ്ടതായി വന്നു. 

നെയ്മറുടെ ഫോട്ടോയും വച്ചാണ് ഉണ്ണി അടുത്ത പോസ്റ്റിട്ടത്. അങ്ങനെ സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഉണ്ണി പോസ്റ്റില്‍ പറയുന്നു. ആ ഒരു പോസ്റ്റിന് ശേഷം, തനിക്ക് ഒരുപാട് ഫോണ്‍ വിളികളും മെസേജുകളും എത്തിയെന്നും ഉണ്ണി പോസ്റ്റില്‍ പറയുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം. 

എന്നാല്‍ ഖേദ പ്രകടനം നടത്തിയ ശേഷം പോസ്റ്റിനടിയില്‍ അനാവശ്യ കമന്റിട്ടതിന് തക്കതായ മറുപടിയും താരം കൊടുത്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത