ബയേണിനെ ഇനി വിന്‍സന്റ് കോംപനി പരിശീലിപ്പിക്കും! കരാര്‍ മൂന്ന് വര്‍ഷത്തേക്ക്

Published : May 30, 2024, 08:43 PM IST
ബയേണിനെ ഇനി വിന്‍സന്റ് കോംപനി പരിശീലിപ്പിക്കും! കരാര്‍ മൂന്ന് വര്‍ഷത്തേക്ക്

Synopsis

മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ നായകനായിരുന്ന വിന്‍സന്റ് കോംപനി നാകയനെന്ന നിലയിലും പ്രതിരോധ താരമെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു.

മ്യൂണിക്ക്: ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് പുതിയ കോച്ചിനെ കണ്ടെത്തി. ബേണ്‍ലിയുടെ കോച്ചും മുന്‍ ബെല്‍ജിയം സൂപ്പര്‍ താരവുമായ വിന്‍സന്റ് കോംപനിയാണ് വരും സീസണില്‍ ടീമിനെ പരിശീലിപ്പിക്കുക. മൂന്ന് വര്‍ഷത്തെ കരാറിലാണ് 38 കാരനായ ബെല്‍ജിയം താരം ഒപ്പുവെച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് വിവരങ്ങള്‍ പങ്കുവെച്ചത്. ഏതാണ്ട് 101 കോടി രൂപയോളം നഷ്ടപരിഹാരം ബേണ്‍ലിക്ക് നല്‍കിയാണ് കോംപനിയെ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തോമസ് ടുഷേല്‍ പടിയിറങ്ങിയതിന് പിന്നാലെ നിരവധി പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നു. 

മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ നായകനായിരുന്ന വിന്‍സന്റ് കോംപനി നാകയനെന്ന നിലയിലും പ്രതിരോധ താരമെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു. 11 വര്‍ഷം സിറ്റിക്ക് വേണ്ടി പന്തു തട്ടി. ബെല്‍ജിയം ക്ലബായ ആന്റര്‍ലെറ്റിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെ 2020ലാണ് ഫുട്‌ബോള്‍ മാനേജറായി അരങ്ങേറ്റം. പിന്നീട് കോംപനി 2022ല്‍ ബേണ്‍ലിയുടെ കോച്ചായി ചുമതലയേറ്റെടുത്തു. ബുണ്ടസ് ലീഗയില്‍ കിരീടം നഷ്ടമായ ബയേണ്‍ മ്യൂണിക്കിനെ പ്രതാപ കാലത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ട ഭാരിച്ച ചുമതലയാണ് വിന്‍സന്റ് കോംപനിക്ക് മുന്നിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!