കണ്ടാല്‍ സ്ലാട്ടന്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കും; കാണാം ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാക്ക് ഹീല്‍ ഗോള്‍

Published : Feb 01, 2023, 06:15 PM ISTUpdated : Feb 01, 2023, 06:27 PM IST
കണ്ടാല്‍ സ്ലാട്ടന്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കും; കാണാം ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാക്ക് ഹീല്‍ ഗോള്‍

Synopsis

മഞ്ചേരി കുനിയിൽ അൽ അൻവാർ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി കെ കെ അൻഷിദിന്‍റെ ബാക്ക് ഹീൽ ഗോൾ വൈറല്‍ 

മലപ്പുറം: ബാക്ക് ഹീല്‍ ഗോളുകളുടെ കാര്യമെടുത്താല്‍ ഫുട്ബോള്‍ ആസ്വാദകര്‍ക്ക് ആദ്യം ഓര്‍മ്മ വരുന്ന പേരുകളിലൊന്ന് സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്‍റെയാവും. അതുപോലൊരു ബാക്ക് ഹീല്‍ കൊണ്ട് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ് കെ കെ അന്‍ഷിദ് എന്ന വിദ്യാര്‍ഥി. മഞ്ചേരി കുനിയിൽ അൽ അൻവാർ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അന്‍ഷിദാണ് തകര്‍പ്പന്‍ ഗോള്‍ നേടിയത്. 

കൗണ്ടര്‍ അറ്റാക്കില്‍ ഇടത് വിങ്ങിലൂടെ നടന്നൊരു മുന്നേറ്റത്തിനൊടുവിലാണ് സഹതാരത്തില്‍ ഇടംകാലന്‍ ക്രോസില്‍ ബോക്‌സില്‍ നിന്ന് ചാടിയുയര്‍ന്ന് തന്‍റെ ഇടംകാല്‍ ബാക്ക് ഹീല്‍ കൊണ്ട് കെ കെ അന്‍ഷിദ് ഫാര്‍ പോസ്റ്റിലെ വല തുളച്ചത്. പന്ത് തടുക്കാന്‍ ഗോളി ഉയര്‍ന്ന് ചാടിയെങ്കിലും അപ്രതീക്ഷിതമായി വന്ന മിന്നല്‍ ബാക്ക് ഹീലിന് മുന്നില്‍ കാവല്‍ക്കാരന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഈ മനോഹര ഗോളിന്‍റെ വീഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്‌ബുക്കില്‍ പങ്കുവെച്ചതോടെ ഫുട്ബോള്‍ പ്രേമികള്‍ക്കിടയിലെ താരമായിരിക്കുകയാണ് അന്‍ഷിദ്. അന്‍ഷിദിനെ പ്രശംസിച്ച് നിരവധി പേരാണ് മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്. 

അക്രാബാറ്റിക് ഗോളുകളുടെ ആശാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ബാക്ക് ഹീല്‍ ഗോളുകളുടെ തമ്പുരാനായിരുന്നു. അയാക്‌സ്, എ സി മിലാന്‍, യുവന്‍റസ്, ഇന്‍റര്‍ മിലാന്‍, ബാഴ്‌സലോണ, പിഎസ്‌ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി പന്ത് തട്ടിയ സ്ലാട്ടന്‍ അഞ്ഞൂറിലേറെ ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്. തന്‍റെ പഴയ ക്ലബ് കൂടിയായ എ സി മിലാനിലാണ് സ്ലാട്ടന്‍ ഇപ്പോള്‍ കളിക്കുന്നത്. സ്വീഡിഷ് ദേശീയ ടീമിനായി 121 മത്സരങ്ങളില്‍ സ്ലാട്ടന്‍ ബൂട്ടണിഞ്ഞു. 

മെസി-നെയ്മര്‍-എംബാപ്പെ സഖ്യം നിരാശപ്പെടുത്തുന്നു! കടുത്ത നടപടിക്ക് പിഎസ്ജി കോച്ച് ഗാള്‍ട്ടിയര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി വരുന്നൂ! മോദിയെ കാണും; നാല് നഗരങ്ങളിൽ പരിപാടികൾ, ​'ഗോട്ട് ടൂർ' കംപ്ലീറ്റ് ഷെഡ്യൂൾ ഇങ്ങനെ
'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്