മെസി-നെയ്മര്‍-എംബാപ്പെ സഖ്യം നിരാശപ്പെടുത്തുന്നു! കടുത്ത നടപടിക്ക് പിഎസ്ജി കോച്ച് ഗാള്‍ട്ടിയര്‍
ടീമില്‍ കടുത്ത നടപടികള്‍ വരുത്താതെ മുന്നോട്ട് പോകാനാവില്ലെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു. റെയിംസിനോട് സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് രാത്രി ഒന്നരയ്ക്ക് മോണ്‍ഡ്പെല്ലിയറിനെതിരെയാണ് പിഎസ്ജിയുടെ മത്സരം.

പാരീസ്: ഖത്തര്‍ ലോകകപ്പിന് ശേഷം പിഎസ്ജിയില്‍ സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പേ എന്നിവരുടെ പ്രകടനത്തില്‍ നിരാശനാണെന്ന് പിഎസ്ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍. ലീഗിലെ അവസാന മത്സരത്തില്‍ റെയിംസിനെതിരെ സമനില വഴങ്ങിയതിന് ശേഷമായിരുന്നു ഗാള്‍ട്ടിയറുടെ പ്രതികരണം. പ്രധാനതാരങ്ങള്‍ അവരുടെ മികവിനൊത്ത കളിപുറത്തെടുക്കുന്നില്ല. ടീമില്‍ കടുത്ത നടപടികള്‍ വരുത്താതെ മുന്നോട്ട് പോകാനാവില്ലെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു. റെയിംസിനോട് സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് രാത്രി ഒന്നരയ്ക്ക് മോണ്‍ഡ്പെല്ലിയറിനെതിരെയാണ് പിഎസ്ജിയുടെ മത്സരം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ കിരീടം വീണ്ടെടുക്കാന്‍ പൊരുതുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ക്രിസ്റ്റ്യന്‍ എറിക്‌സണ് മൂന്ന് മാസത്തെ മത്സരങ്ങള്‍ നഷ്ടമാവും. എഫ് എ കപ്പില്‍ റീഡിംഗിനെതിരായ മത്സരത്തിനിടെയാണ് എറിക്‌സണ് പരിക്കേറ്റത്. ഏപ്രിലില്‍ ഡെന്‍മാര്‍ക്ക് താരത്തിന് പരിശീലനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. പരിക്ക് പൂര്‍ണമായി മാറിയില്ലെങ്കില്‍ ഈ സീസണ്‍ ചിലപ്പോള്‍ എറിക്‌സണ് നഷ്ടമായേക്കും.
എറിക്‌സന്റെ അഭാവം തിരിച്ചടിയാണെങ്കിലും പകരം വയ്ക്കാനുള്ള താരങ്ങള്‍ ടീമിലുണ്ടെന്ന് യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് പറഞ്ഞു. ഇതിനിടെ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന മണിക്കൂറില്‍ എറിക്‌സണ് പകരക്കാരനായി ബയേണ്‍ മ്യൂണിക്കിന്റെ മധ്യനിരതാരം മാഴ്സല്‍ സാബിസ്റ്ററെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ലോണ്‍ അടിസ്ഥാനത്തിലാണ് താരം ഓള്‍ഡ് ട്രാഫോര്‍ഡിലെത്തുന്നത്. ഏകദേശം 120 കോടി രൂപയാണ് സാബിസ്റ്ററിനായി യുണൈറ്റഡ് മുടക്കിയത്.
എന്‍സോ ചെല്‍സിയില്‍
അര്‍ജന്റൈന്‍ താരം എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കി ചെല്‍സി. പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയില്‍ നിന്ന് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് എന്‍സോയെ ചെല്‍സി ടീമിലെത്തിച്ചത്. 121 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. 2021ല്‍ ജാക് ഗ്രീലിഷിനായി മാഞ്ചസ്റ്റര്‍ സിറ്റി മുടക്കിയ 100 മില്യണ്‍ യുറോയുടെ റെക്കോര്‍ഡാണ് എന്‍സോയിലൂടെ ചെല്‍സി മറികടന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ ട്രാന്‍സ്ഫര്‍ തുക കൂടിയാണിത്. കഴിഞ്ഞ ഓഗസ്റ്റില്‍ വെറും 10 മില്യണ്‍ യൂറോയ്ക്കാണ് എന്‍സോ
ബെന്‍ഫിക്കയിലെത്തിയത്. ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇരുപത്തിരണ്ട് കാരനായ എന്‍സോയുടെ മൂല്യം കുതിച്ചുയരുകയായിരുന്നു.
അങ്കത്തിന് കങ്കാരുക്കള്‍ ഇന്ത്യയില്‍ എത്തി; വിസ കിട്ടാതെ കുടുങ്ങി സ്റ്റാര്‍ ബാറ്റര്‍, ഓസീസിന് ആശങ്ക