കോപ്പയുമായി ഡ്രസിംഗ് റൂമില്‍ മെസിയുടെ വിജയനൃത്തം; വൈറലായി വീഡിയോ

By Web TeamFirst Published Jul 11, 2021, 11:15 AM IST
Highlights

ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ലിയോണൽ മെസിയും സംഘവും മാരക്കാനയില്‍ കപ്പുയര്‍ത്തിയത്

മാരക്കാന: ബ്രസീലിന് എതിരായ കോപ്പ അമേരിക്ക കിരീട നേട്ടം ആഘോഷിച്ച് അര്‍ജന്‍റീന താരങ്ങള്‍. ഡ്രസിംഗ് റൂമിൽ മടങ്ങിയെത്തിയ താരങ്ങള്‍ പാട്ടും നൃത്തവുമായി കോപ്പ വിജയം ആഘോഷിച്ചു. ലിയോണല്‍ മെസിയായിരുന്നു ശ്രദ്ധാകേന്ദ്രം. 

കാണാം മെസിപ്പടയുടെ വിജയാഘോഷം

MESSI'S LOVING IT 🙌🐐

(via ) pic.twitter.com/wNvbABbuD5

— ESPN FC (@ESPNFC)

ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ലിയോണൽ മെസിയും സംഘവും മാരക്കാനയില്‍ കപ്പുയര്‍ത്തിയത്. കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി. വിജയമാലാഖയായി എഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയ്‌ക്ക് കിരീടം സമ്മാനിക്കുകയായിരുന്നു. റെനാൻ ലോദിയുടെ പ്രതിരോധപ്പിഴവ് മുതലെടുത്തായിരുന്നു 22-ാം മിനുറ്റില്‍ മരിയ വല ചലിപ്പിച്ചത്. ഫൈനലുകളില്‍ 2005ന് ശേഷം അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ കൂടിയാണിത്. 

കോപ്പയിൽ അര്‍ജന്‍റീനയുടെ 15-ാം കിരീടമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഉറുഗ്വേയുടെ 15 കിരീട നേട്ടത്തിനൊപ്പമെത്തി മറഡോണയുടെ പിന്‍മുറക്കാര്‍. സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താനാകാതെ ബ്രസീല്‍ കണ്ണീര്‍ പൊഴിക്കുകയും ചെയ്‌തു. 

അര്‍ജന്‍റീന കാനറികളെ വീഴ്‌ത്തിയതെങ്ങനെ; മാച്ച് റിപ്പോര്‍ട്ട് വിശദമായി വായിക്കാം

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!