അസൂറികളോ ഇംഗ്ലണ്ടോ, വെംബ്ലിയൊരുങ്ങി; യൂറോ രാജാക്കന്‍മാരെ ഇന്ന് രാത്രി അറിയാം

By Web TeamFirst Published Jul 11, 2021, 10:31 AM IST
Highlights

പൈതൃകമായി കിട്ടിയ പ്രതിരോധത്തിനൊപ്പം ആക്രമണത്തിന്‍റെ മൂർച്ച കൂട്ടുന്നതാണ് റോബർട്ടോ മാന്‍ചീനിയുടെ ശൈലി. വിമർശനങ്ങളെ വിജയം കൊണ്ട് നേരിടുകയാണ് ഗാരത് സൗത്‌ഗേറ്റ്. 

വെംബ്ലി: യൂറോ കപ്പ് ചാമ്പ്യന്മാരെ ഇന്നറിയാം. വെംബ്ലിയിൽ രാത്രി 12.30ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്-ഇറ്റലിയെ നേരിടും.

നിലവിലെ ചാമ്പ്യന്മാരും ലോക ചാമ്പ്യന്മാരും അരങ്ങൊഴിഞ്ഞ യൂറോയിൽ ഇനി അസൂറികളും ആതിഥേയരും മാത്രമാണ് അവശേഷിക്കുന്നത്. ഫുട്ബോളിന്‍റെ തറവാട്ടിൽ ഇംഗ്ലണ്ട് കിരീടത്തിലെത്തിയാൽ അത് പുത്തന്‍ ചരിത്രമാകും. ഒരേയൊരു യൂറോ കിരീടം മാത്രം കൈയ്യിലുള്ള ഇറ്റലിക്ക് 53 വർഷത്തെ ഇടവേള മായ്‌ക്കുക എന്ന വലിയ ലക്ഷ്യമാണ് മുന്നില്‍. ബെഞ്ചിലടക്കം നിറയുന്ന പ്രതിഭാധാരാളിത്തമാണ് ഇരു ടീമുകളുടേയും സവിശേഷത. 

പൈതൃകമായി കിട്ടിയ പ്രതിരോധത്തിനൊപ്പം ആക്രമണത്തിന്‍റെ മൂർച്ച കൂട്ടുന്നതാണ് റോബർട്ടോ മാന്‍ചീനിയുടെ ശൈലി. വിമർശനങ്ങളെ വിജയം കൊണ്ട് നേരിടുകയാണ് ഗാരത് സൗത്‌ഗേറ്റ്. അതിനാല്‍ ആർത്തിരമ്പുന്ന വെംബ്ലിയിലെ കലാശപ്പോര് രണ്ട് പരിശീലകരുടെ തന്ത്രങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാകും. പ്രതീക്ഷയുടെ അമിതഭാരം ഹാരി കെയ്‌നെയും സ്റ്റെർലിങ്ങിനെയും തളർത്തിയില്ലെങ്കിൽ ഇറ്റലിയുടെ ജൈത്രയാത്രയ്‌ക്ക് അന്ത്യമായേക്കും.

അതേസമയം ഏത് പടക്കോപ്പുകളും നിർവീര്യമാക്കാനുള്ള ശേഷിയുണ്ട് മാന്‍ചീനിയുടെ അസൂറിപ്പടയ്‌ക്ക്. സ്‌പെയ്‌നിനെ വീഴ്‌ത്തി ഫൈനലിൽ കടന്ന ആത്മവിശ്വാസം കൈമുതല്‍. ടൂര്‍ണമെന്‍റില്‍ വമ്പന്മാരായ ജർമനിക്ക് മടക്കടിക്കറ്റ് നൽകിയ ഇംഗ്ലണ്ടും കരുത്തര്‍. ഒരു പിഴവിന് കിരീടത്തിന്‍റെ വിലയുള്ള പോരാണ് വെംബ്ലിയില്‍ ഇന്ന് രാത്രി വിരുന്നെത്തുന്നത്. യൂറോപ്പിന്‍റെ രാജാക്കന്മാർ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.  

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

മാരക്കാനയില്‍ കാനറികള്‍ ചിറകറ്റുവീണു; മെസിക്ക് സ്വപ്‌ന കോപ്പ

മെസിയുടെ കിരീടധാരണം എത്രമാത്രം സുന്ദരം! ആവേശത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!