ചരിത്രത്തിലെ ഏറ്റവും വിചിത്ര സെല്‍ഫ് ഗോളുകളിലൊന്ന്; വിശ്വസിക്കാനാകാതെ ഫുട്ബോള്‍ ലോകം- വീഡിയോ

Published : Feb 10, 2020, 08:12 PM ISTUpdated : Feb 10, 2020, 08:16 PM IST
ചരിത്രത്തിലെ ഏറ്റവും വിചിത്ര സെല്‍ഫ് ഗോളുകളിലൊന്ന്; വിശ്വസിക്കാനാകാതെ ഫുട്ബോള്‍ ലോകം- വീഡിയോ

Synopsis

'സെല്‍ഫ് ഗോള്‍ ഓഫ് ദ് ഹിസ്റ്ററി'; ഇങ്ങനെയൊരു പുരസ്‌കാരം ഉണ്ടെങ്കില്‍ ഈ ഗോള്‍ അവസാന പത്തില്‍ ഉണ്ടാകുമെന്നുറപ്പ്

പാരിസ്: ഫുട്ബോളില്‍ സെല്‍ഫ് ഗോള്‍ അടിക്കുന്നവരെല്ലാം വില്ലന്‍മാരാണ് എന്നാണ് അനുമാനം. അതുകൊണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങാതിരിക്കാന്‍ മനസിലുറപ്പിച്ചാണ് ഓരോ താരവും മൈതാനത്തിറങ്ങുന്നത്. എന്നിട്ടും സെല്‍ഫ് ഗോളുകള്‍ പിറക്കുന്നു. കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗിലും ഒരു സെല്‍ഫ് ഗോള്‍ പിറന്നു. പക്ഷേ, ഇതിന്‍റെ പ്രായ്ശ്ചിതം കഴുകിക്കളയാന്‍ താരത്തിന് ഏറെക്കാലം വേണ്ടിവരും.

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സെല്‍ഫ് ഗോളുകളിലൊന്നിനാണ് ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജി- ലിയോണ്‍ മത്സരം സാക്ഷിയായത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ നിര്‍ഭാഗ്യം ലിയോണ്‍ താരത്തിന്‍റെ കാലുകളെ തേടിവരികയായിരുന്നു. പിഎസ്‌ജി താരത്തിന്‍റെ ക്രോസില്‍ പന്ത് പുറത്തേക്ക് തട്ടികയറ്റേണ്ടതിന് പകരം നേരെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു ലിയോണ്‍ താരം ഫെര്‍ണാണ്ടോ മാര്‍സല്‍. 

സെല്‍ഫ് ഗോള്‍ വഴങ്ങിയ മത്സരം 2-5ന് ലിയോണ്‍ തോറ്റു. പിഎസ്ജിക്കായി ഡി മരിയ(22), എംബാപ്പേ(38), കവാനി(79) എന്നിവര്‍ വലകുലുക്കി. 47 മിനുറ്റിലായിരുന്നു മാര്‍സലിന്‍റെ സെല്‍ഫ് ഗോള്‍. ലിയോണിനായി മാര്‍ട്ടിനും(52), ഡെംബെലെയും(59) ലക്ഷ്യംകണ്ടു. 24 കളിയിൽ 61 പോയിന്റുമായി ലീഗില്‍ ഒന്നംസ്ഥാനത്ത് തുടരുകയാണ് പിഎസ്‌ജി. 33 പോയിന്‍റ് മാത്രമുള്ള ലിയോണ്‍ ഒന്‍പതാം സ്ഥാനത്താണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫിഫ ലോകകപ്പ്: പൊരുതിക്കളിച്ച് ഖത്തർ, അനായാസ ജയം പ്രതീക്ഷിച്ചെത്തിയ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ചു
മൊറോക്കോയെ വിറപ്പിക്കാന്‍ ബ്രസീലിന് റിസ്റ്റ് ബാന്‍ഡുകളുടെ സഹായം; ആന്‍സലോട്ടിയും സമ്മതം മൂളി