
മാഞ്ചസ്റ്റര്‍: പതിവ് തെറ്റിക്കാതെ ഇത്തവണയും കുട്ടികളുടെ ആശുപത്രികൾക്ക് ക്രിസ്മസ് സമ്മാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങൾ എത്തി. ആശുപത്രിയിലെത്തി കുട്ടികൾക്കൊപ്പം ചെലവഴിച്ച താരങ്ങൾ അവര്‍ക്ക് സമ്മാനവും ആശംസയും നേര്‍ന്നാണ് മടങ്ങിയത്.
കളത്തിലെ മിന്നും പ്രകടനങ്ങൾ മാത്രമല്ല മറ്റ് ചില കാര്യങ്ങൾ കൊണ്ടുകൂടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരങ്ങളും ആരാധകര്‍ക്ക് അത്രമേൽ പ്രിയപ്പെട്ടതാകുന്നത്. എല്ലാ ക്രിസ്മസ് കാലത്തും മാഞ്ചസ്റ്റര്‍ നഗരത്തിലെ കുട്ടികളുടെ ആശുപത്രിയിലായിരിക്കും യുണൈറ്റഡ് താരങ്ങളുടെ ക്രിസ്മസ് ആഘോഷം. സമ്മാന പൊതികളുമായെത്തുന്ന താരങ്ങൾ ഒരു ദിവസം മുഴുവൻ ആശുപത്രിയിൽ ചെലവഴിക്കും. കേക്ക് മുറിച്ചും പാട്ടുപാടിയും സമ്മാനം നൽകിയും ആഘോഷമാക്കും. ഹാരി മഗ്വെയര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ലിസാൻഡ്രോ മാര്‍ട്ടിനസ് എന്നിവരാണ് സമ്മാനപ്പൊതികളൊരുക്കാൻ മുന്നിലുണ്ടായിരുന്നത്. വനിതാ ടീമംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
രോഗത്തിന്‍റെ വേദനക്കിടയിൽ കുട്ടികൾക്ക് ആശ്വാസമായി പ്രതീക്ഷയുമായി എത്തുന്ന യുണൈറ്റഡ് താരങ്ങൾക്ക് ആരാധകരും കയ്യടിക്കുന്നു.
ഷാക്കിബ് അൽ ഹസ്സന്‍റെ സാന്നിധ്യം നേട്ടമാകും; കെകെആര്‍ മികച്ച ടീമെന്ന് ഭരത് അരുൺ