എംബാപ്പെയോട് അതിര് കട‌ന്ന പരിഹാസം, എമിക്ക് പണി വരുന്നു? താരത്തോട് സംസാരിക്കുമെന്ന് ക്ലബ്ബ് പരിശീലകൻ

Published : Dec 24, 2022, 01:20 PM IST
എംബാപ്പെയോട് അതിര് കട‌ന്ന പരിഹാസം, എമിക്ക് പണി വരുന്നു? താരത്തോട് സംസാരിക്കുമെന്ന് ക്ലബ്ബ് പരിശീലകൻ

Synopsis

ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ ആഘോഷം.

ലണ്ടൻ: ഖത്തര്‍ ഫിഫ ലോകകപ്പ് നേടിയ ശേഷം അര്‍ജന്‍റീന ഗോൾ കീപ്പർ എമി മാര്‍ട്ടിനസിന്‍റെ എംബാപ്പെയോടുള്ള പരിഹാസം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി ആഘോഷിച്ചത്. മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ച പാവയുമായിട്ടായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ ആഘോഷം.

എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമര്‍ശനം ഇതിനകം ശക്തമായിക്കഴി‌ഞ്ഞു. അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയന്‍ എംബാപ്പെയെ എമി മാര്‍ട്ടിനസ് കളിയാക്കുന്നത്. അര്‍ജന്‍റീന ഡ്രസിംഗ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെയ്‌ക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ എമി ആവശ്യപ്പെടുന്നതിന്‍റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ശേഷമുള്ള എമിയുടെ അശ്ലീല ആംഗ്യം വിവാദമാവുകയും ചെയ്തു.

പാശ്ചാത്യ മാധ്യമങ്ങള്‍ എമിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഖത്തര്‍ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അര്‍ജന്‍റീനയുടെ വിജയത്തിലെ മുഖ്യ വിജയശില്‍പ്പിയായ എമി മാർട്ടിനെസിന്‍റെ അതിരുകടന്ന ആഘോഷ പ്രകടനം. ഇപ്പോൾ, എമിയുടെ പ്രവർത്തികളിൽ നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് താരത്തിന്റെ ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ പരിശീലകൻ ഉമെയ് എംറി. എമി തിരിച്ചെത്തിയ ശേഷം ഈ ആഘോഷങ്ങളെ കുറിച്ച് താരത്തോട് സംസാരിക്കുമെന്ന് പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു.

വലിയ വികാരങ്ങൾ ഉണ്ടാകുമ്പോൾ, ചിലപ്പോൾ അത് നിയന്ത്രിക്കാൻ പ്രയാസമാണ്. ചില ആഘോഷങ്ങളെക്കുറിച്ച് അടുത്ത ആഴ്ച തന്നെ അദ്ദേഹത്തോട് സംസാരിക്കും. ഇപ്പോൾ താരം തന്റെ ദേശീയ ടീമിനൊപ്പമാണ് എന്നതിനെ ബഹുമാനിക്കേണ്ടതുണ്ട്. വില്ലയിലേക്ക് തിരിച്ചെത്തുമ്പോൾ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാമെന്നും ഉനെയ് എംറി പറഞ്ഞു. 

മെസിക്ക് മുന്നിൽ വമ്പൻ ഓഫർ വച്ച് ഒമാനി; അർജന്റൈൻ നായകന്റെ തീരുമാനം കാത്ത് ലോകം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അതാണ് ഞങ്ങൾക്ക് കിട്ടിയ യഥാർത്ഥ കിരീടം'; ലോകകപ്പ് തോൽവിക്ക് ആരാധകരോട് മാപ്പ് ചോദിച്ച് സ്കലോണി
പ്രഫഷണൽ ഫുട്ബോളില്‍ അരങ്ങേറാൻ ബോളിവുഡിന്‍റെ ആക്ഷൻ ഹീറോ ടൈഗർ ഷ്രോഫ്; ഡ്യൂറൻഡ് കപ്പിൽ മുംബൈക്കായി അരങ്ങേറും