
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശം വാനോളമെത്തിക്കാന്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങുകയാണ്. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. മൂന്നരയ്ക്കാണ് മത്സരം. അവസാന 36 കളികളില്‍ തോല്‍വി അറിയാതെയാണ് മെസിയും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്.
അര്‍ജന്റീന ആരാധകന്‍ ലുസൈല്‍ സ്റ്റേഡിയവും മെട്രോ റെയിലുമെല്ലാം കീടക്കുന്ന വീഡിയോയാണ് പുറത്തുവരുന്നത്. ആര്‍പ്പ് വിളികളുമായി ആരാധകര്‍ നടന്നുനീങ്ങുന്നതാണ് വീഡിയോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം...
അര്‍ജന്റീന ഫിഫ റാങ്കിംഗില്‍ മൂന്നാമതും സൗദി അറേബ്യ 51-ാം സ്ഥാനത്തുമാണ്. ജിയോവനി ലോ സെല്‍സോയ്ക്ക് പകരം മെക് അലിസ്റ്ററോ, അലസാന്ദ്രോ ഗോമസോ ടീമിലെത്തുമെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി പറഞ്ഞു. അര്‍ജന്റീനയും സൗദിയും ഇതിന് മുന്‍പ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അര്‍ജന്റീന രണ്ട് കളിയില്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയില്‍ അവസാനിച്ചു.
80,000 ഉള്‍ക്കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന് ഉറപ്പാണ്. തങ്ങളുടെ ആറാമത്തെ ലോകകപ്പിനാണ് അറേബ്യന്‍ സംഘം എത്തുന്നത്. രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് അര്‍ജന്റീന. ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചാല്‍ പോലും സൗദിക്ക് അത് വന്‍ നേട്ടമാണ്. തനിക്ക് ഒരു പരിക്കുമില്ലെന്ന് മെസി വ്യക്തമാക്കിയതോടെ അര്‍ജന്റീന ആരാധകര്‍ ആശ്വാസത്തിലാണ്.
പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമൊക്കെ കണ്ടു. മുന്‍കരുതലെന്ന നിലക്ക് സാധാരണഗതിയില്‍ എടുക്കുന്ന നടപടികള്‍ മാത്രമാണത്. അതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് മെസി വ്യക്തമാക്കിയിട്ടുള്ളത്. എമി മാര്‍ട്ടിനെസ് തന്നെയായിരിക്കും അര്‍ജന്റീനയുടെ ഗോള്‍ വലയ്ക്ക് മുന്നില്‍ അണിനിരക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!