കാമറൂണിനെതിരെ ഗോള്‍ നേടിയിട്ടും ബ്രീല്‍ എംബോളോ ആഘോഷിച്ചില്ല; കാരണമറിയാം

By Web TeamFirst Published Nov 24, 2022, 7:38 PM IST
Highlights

ഗോള്‍ നേടിയ എംബോളോ കാമറൂണുകാരനായിരുന്നു എന്നുള്ളതുകൊണ്ടായിരുന്നത്. കാമറൂണ്‍ തലസ്ഥാനമായ യൗണ്ടേയിലാണ് താരം ജനിച്ചത്. ആദ്യം ഫ്രാന്‍സിലേക്കും പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും കുടിയേറുകയായിരുന്നു താരം.

ദോഹ: ഫിഫ ലോകകപ്പ് ഗ്രപ്പ് ജിയില്‍ കാമറൂണിനെ ഒരുഗോള്‍ വ്യത്യാസത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് മറികടന്നത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രീന്‍ എംബോളോയാണ് ഗോള്‍ നേടിയത്. 48-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. കാമറൂണ്‍ ആധിപത്യം നേടിയ മത്സരത്തിലായിരുന്നു സ്വിസ് ടീമിന്റെ ജയം. ബ്രസീലും സെര്‍ബിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിര്‍ണായകമായ മൂന്ന് പോയിന്റ് നേടാനും സ്വിറ്റ്‌സര്‍ലന്‍ഡിനായി.

എന്നാല്‍ വേറിട്ടൊരു സംഭവം മത്സരത്തിലുണ്ടായി. ഗോള്‍ നേടിയിട്ടും എംബോള ആഘോഷമൊന്നും നടത്തിയില്ലെന്നുള്ളതായിരുന്നു അത്. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല. ഗോള്‍ നേടിയ എംബോളോ കാമറൂണുകാരനായിരുന്നു എന്നുള്ളതുകൊണ്ടായിരുന്നത്. കാമറൂണ്‍ തലസ്ഥാനമായ യൗണ്ടേയിലാണ് താരം ജനിച്ചത്. ആദ്യം ഫ്രാന്‍സിലേക്കും പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും കുടിയേറുകയായിരുന്നു താരം. മാതൃരാജ്യം കാമറൂണായതുകൊണ്ടുതന്നെയാണ് താരം ഗോള്‍ ആഘോഷിക്കാതിരുന്നതും. 

10-ാം മിനിറ്റില്‍ തന്നെ കാമറൂണ്‍ ആദ്യ അവസരം തുറന്നു. ബൗമോ ബുദ്ധിമുട്ടേറിയ കോണില്‍ നിന്ന് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ ടോകോ എകാംബിയുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. 30-ാം മിനിറ്റില്‍ ബൗമോയും ചൗപോ മോട്ടിംഗും നടത്തിയ മുന്നേറ്റം സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമര്‍ തട്ടിയകറ്റി. ആദ്യ പകുതി ഇത്തരത്തില്‍ അവാസാനിച്ചു. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കം സ്വിസ് ആദ്യ ഗോള്‍ നേടി. സെദ്രാന്‍ ഷാക്കിരിയുടെ പാസ് സ്വീകരിച്ച എംബോളോ ബോക്‌സിനകത്ത് വച്ച് അനായാസം ഫിനിഷ് ചെയ്തു. പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡ് താളം കണ്ടെത്തുന്നതാണ് കണ്ടത്. കാമറൂണ്‍ ഗോള്‍ മടക്കാനുള്ള തിടുക്കം കാണിച്ചതോടെ സ്വിറ്റ്‌സര്‍ലന്‍ഡിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനും സാധിച്ചു.

സുല്‍ത്താന്‍ ഗോള്‍ക്കാറ്റായാല്‍ അത് ചരിത്രമാകും; സാക്ഷാല്‍ പെലെയെ പിന്തള്ളാന്‍ നെയ്‌മര്‍

67-ാം മിനിറ്റില്‍ സ്വിസ് ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാനയുടെ സേവ് സ്വിറ്റ്‌സര്‍ലന്‍ഡിനെ ലീഡില്‍ നിന്ന് അകറ്റിനിര്‍ത്തി. കാമറൂണാവട്ടെ പിന്നീട് വലിയ അവസരങ്ങള്‍ ലഭിച്ചതുമില്ല. മാത്രമല്ല, സ്വിസ് പട പ്രതിരോധം ശക്തിപ്പെടുത്തിയതോടെ സമനില ഗോള്‍ അകന്നുനില്‍ക്കുകയും ചെയ്തു.
 

click me!