മെസി ഗോളടിച്ചാല്‍ ഫാനാവും! 'സ്പീഡിന്' അമളി പറ്റി; ക്രിസ്റ്റ്യാനോയുടെ ജഴ്‌സി വലിച്ചൂരി ആഘോഷിച്ചു - വീഡിയോ

Published : Jul 22, 2023, 01:15 PM ISTUpdated : Jul 22, 2023, 04:50 PM IST
മെസി ഗോളടിച്ചാല്‍ ഫാനാവും! 'സ്പീഡിന്' അമളി പറ്റി; ക്രിസ്റ്റ്യാനോയുടെ ജഴ്‌സി വലിച്ചൂരി ആഘോഷിച്ചു - വീഡിയോ

Synopsis

അടുത്തിടെ സ്പീഡ്, ക്രിസ്റ്റ്യാനോയെ നേരില്‍ കണ്ടിരുന്നു. പോര്‍ച്ചുഗല്‍ - ബോസ്‌നിയ മത്സരത്തിന് ശേഷമാണ് സ്പീഡ് ക്രിസ്റ്റ്യാനോയെ നേരില്‍ കണ്ടത്.

മയാമി: ഡാരന്‍ വാറ്റ്കിന്‍സ് ജൂനിയര്‍ എന്ന പേരുപറഞ്ഞാല്‍ പലരും അറിയാന്‍ വഴിയില്ല. എന്നാല്‍ വ്‌ളോഗര്‍ 'സ്പീഡ്' എന്ന പറഞ്ഞാല്‍ ചിലരെങ്കിലും അറിയും. പ്രത്യേകിച്ച് ഫുട്‌ബോള്‍ - ക്രിക്കറ്റ് ആരാധകര്‍. 'ഐഷോസ്പീഡ്' എന്ന യുട്യൂബ് ചാനലിലൂടെ 18.5 മില്യണ്‍ സസ്‌ക്രൈബേഴ്‌സിനെ ഉണ്ടാക്കിയെടുക്കാന്‍ സ്പീഡിന് സാധിച്ചിരുന്നു. വിരാട് കോലിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് സ്പീഡ്.

ഫുട്‌ബോളിലേക്ക് വരുമ്പോള്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആരാധകന്‍ കൂടിയാണ് സ്പീഡ്. അടുത്തിടെ സ്പീഡ്, ക്രിസ്റ്റ്യാനോയെ നേരില്‍ കണ്ടിരുന്നു. പോര്‍ച്ചുഗല്‍ - ബോസ്‌നിയ മത്സരത്തിന് ശേഷമാണ് സ്പീഡ് ക്രിസ്റ്റ്യാനോയെ നേരില്‍ കണ്ടത്. അവസാനമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ക്രിസ്റ്റിയാനോ കളിക്കുമ്പോള്‍ സ്പീഡ് നേരില്‍ കാണാനെത്തിയിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോ അന്ന് കളിച്ചിരുന്നില്ല. 

ഇപ്പോള്‍ ഒരിക്കല്‍കൂടി സ്പീഡ് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇന്നലെ ലിയോണല്‍ മെസി ഇന്റര്‍ മയാമിക്ക് വേണ്ടി അരങ്ങേറുന്നത് കാണാന്‍ സ്പീഡ് ഉണ്ടായിരുന്നു. മത്സരത്തിനിടെയിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗീസ് ജേഴ്‌സി അണിഞ്ഞാണ് സ്പീഡ് മത്സരം കാണാനെത്തിയത്.

വിരാട് കോലിയെ നേരില്‍ക്കണ്ട സന്തോഷത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞ് വിന്‍ഡീസ് താരത്തിന്‍റെ അമ്മ-വീഡിയോ

മത്സരം ഇന്റര്‍ മയാമി ജയിച്ചിരുന്നു. അവസാന നിമിഷത്തില്‍ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് മയാമിക്ക് വിജയം സമ്മാനിച്ചത്. മെസി ഫ്രീകിക്കെടുക്കുന്നതി മുമ്പ് സ്പീഡ് പറഞ്ഞിരുന്നു, ഗോള്‍ ആവുകയാണെങ്കില്‍ താന്‍ മെസിയുടെ ആരാധകനാവുമെന്ന്. മെസിക്ക് തെറ്റിയില്ല, പന്ത് കൃത്യമായി വലയില്‍ തന്നെ പതിച്ചു. സ്പീഡ് ക്രിസ്റ്റിയാനോയുടെ ജഴ്‌സി അഴിച്ചുമാറ്റുകയും ഉള്ളിലുണ്ടായിരുന്ന ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമി ജഴ്‌സി പുറത്തുകാണിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു. വീഡിയോ കാണാം...

PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍