കോലി സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണെന്നും അദ്ദേഹത്തെ കാണുന്നതും തന്‍റെ മകന് അദ്ദേഹത്തൊടൊപ്പം ഗ്രൗണ്ടില്‍ നില്‍ക്കാനാകുന്നതും അഭിമാനമാണെന്നും ജോഷ്വായുടെ അമ്മ പറഞ്ഞു

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട വിരാട് കോലിയെ നേരില്‍ കാണാനായി ഒരു ആരാധിക ഗ്രൗണ്ടിന് പുറത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. രണ്ടാം ദിവസത്തെ കളിക്കുശേഷം ടീം ബസിലേക്ക് മടങ്ങാനൊരുങ്ങിയ വിരാട് കോലിയെ നേരില്‍ക്കണ്ടപ്പോള്‍ ആ അമ്മ കോലിക്ക് അരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ചു, പിന്നെ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. മറ്റാരുമായിരുന്നില്ല ആ അമ്മ, വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡാ ഡിസില്‍വയുടെ അമ്മയയായിരുന്നു കോലിയെ കണ്ടപാടെ സന്തോഷത്താല്‍ കെട്ടിപ്പിടിച്ച് കരഞ്ഞ‌ത്.

കോലി സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണെന്നും അദ്ദേഹത്തെ കാണുന്നതും തന്‍റെ മകന് അദ്ദേഹത്തൊടൊപ്പം ഗ്രൗണ്ടില്‍ നില്‍ക്കാനാകുന്നതും അഭിമാനമാണെന്നും ജോഷ്വായുടെ അമ്മ പറഞ്ഞു. കോലിയുടെ കൂടെയുള്ള ഫോട്ടോ എടുക്കാനും സന്തോഷത്തില്‍ ജോഷ്വയുടെ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോഷ്വാ ഡാ ഡിസില്‍വയുടെ അമ്മ പോര്‍ച്ചുഗീസുകാരിയാണ്. അച്ഛന്‍ ട്രിനിഡാഡ് സ്വദേശിയും

ആദ്യ ദിവസം ബാറ്റിംഗിനിടെ ജോഷ്വായും കോലിയും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. തന്‍റെ അമ്മ താങ്കളുടെ വലിയ ആരാധകനാണെന്നും നാളെ നിങ്ങളുടെ കളി കാണാന്‍ അമ്മ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അതുകേട്ട് തനിക്ക് വിശ്വസിക്കാനായില്ലെന്നും ജോഷ്വ കോലിയോട് പറയുന്ന സംഭാഷണങ്ങളാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്.

കളി ഞങ്ങളോട് വേണ്ട; ബംഗ്ലാദേശ് താരത്തിന്‍റെ വായടപ്പിച്ച് ഇന്ത്യന്‍ യുവതാരങ്ങള്‍-വീഡിയോ

വിദേശത്തെ അഞ്ച് വര്‍ഷത്തെ സെഞ്ചുറി വരള്‍ച്ചക്ക് കോലി വിരാമമിടുന്നത് കാണാന്‍ ജോഷ്വായുടെ അമ്മയും വെള്ളിയാഴ്ച സ്റ്റേഡിയത്തിലെത്തിയിരുന്നു. കോലിയുടെ ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയും രാജ്യാന്തര കരിയറിലെ 76-ാം സെഞ്ചുറിയുമാണ് ഇന്നലെ വിന്‍ഡീസിനെതിരെ കുറിച്ചത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 438 റണ്‍സെടുത്തിരുന്നു. 121 റണ്‍സെടുത്ത കോലി റണ്ണൗട്ടായാണ് പുറത്തായത്. മറുപടി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്.

YouTube video player