
റിയാദ്: സൗദി സൂപ്പർ കപ്പില്‍ അൽ നസ്റിനെ തകര്‍ത്ത് അല്‍ ഹിലാല്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ ഹിലാലിന്‍റെ ജയം. അറുപത്തിയൊന്നാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്. എണ്‍പത്തിയാറാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇത് കയ്യാങ്കളിയിലാണ് അവസാനിച്ചത്. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ മാനെയാണ് അൽ നസ്റിനായി ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിൻ്റെ ആദ്യപാതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒട്ടാവിയോ അൽ നസ്റിന് ലീഡ് നൽകിയെന്ന് കരുതിയതാണ്. റൊണാൾഡോയുടെ പാസിൽ താരം ഗോൾ നേടി. എന്നാൽ റഫറി റൊണാൾഡോയ്ക്കെതിരെ ഓഫ്സൈഡ് വിളിച്ചു. സഹികെട്ട താരം റഫറിയോട് കയർത്തു. റഫറിയാവട്ടെ താരത്തിന് മഞക്കാർഡ് നൽകുകയും ചെയ്തു. പിന്നാലെ രണ്ടാം പകുതിയിൽ അൽ ഹിലാൽ രണ്ട് ഗോൾ നേടി. ഇതോടെ കാര്യങ്ങൾ കൂടുതൽ മോശമായി.
ഇതിനിടെ പോർച്ചുഗീസ് വെറ്ററൻ താരം എതിർതാരത്തെ പിടിച്ച് തള്ളി. താരത്തിന് ചുവപ്പ് കാർഡ് നൽകാൻ മറ്റൊന്നും വേണ്ടായിരുന്നു. കാർഡ് കിട്ടിയ ശേഷം അദ്ദേഹം റഫറിക്ക് നേരെ മുഷ്ടി ഉയർത്തി. തിരിച്ച് നടക്കുമ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പരിഹസിക്കുകയും ചെയ്തു. വീഡിയോ കാണാം...
സൗദി പ്രോ ലീഗിൽ ഡമാക് എഫ് സി ക്കെതിരേ റൊണാൾഡോ അൽ നസ്റിൻ്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങിയിരുന്നില്ല. ഡമാക് എഫ് സിക്ക് എതിരായ മത്സരത്തിൻറെ 66 -ാം മിനിറ്റിൽ പകരക്കാരനായാണ് താരം കളത്തിൽ എത്തിയത്. റൊണാൾഡോ എത്തിയ ശേഷം മികച്ച ഗോൾ അവസരം ഒരെണ്ണം താരം തുറന്നു നൽകി. എന്നാൽ, അത് മുതലാക്കാൻ സഹതാരത്തിനു സാധിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!