Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പില്‍ കോലി വേണ്ട! അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

കോലിയെ ലോകകപ്പ് കളിപ്പിക്കരുതെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ പറയുന്നത്. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറോടാണ് അദ്ദേഹം കോലിയെ ടീമിലെടുക്കരുതെന്ന് ആവശ്യപ്പെടുത്തുന്നത്.

michael vaughan on virat kohli and his t20 world cup participation
Author
First Published Apr 8, 2024, 9:25 PM IST

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടി20 ലോകകപ്പ് കളിക്കണോ വേണ്ടയോ എന്നുളള കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ട്. കോലിയില്ലാത്ത ലോകകപ്പ് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്ന് അടുത്തിടെ ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. കോലിയെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു രോഹിത്. കോലി ലോകകപ്പ് കളിക്കുമെന്നാണ് ആരാകരും വിശ്വസിക്കുന്നത്. 

എന്നാല്‍ കോലിയെ ലോകകപ്പ് കളിപ്പിക്കരുതെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ പറയുന്നത്. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറോടാണ് അദ്ദേഹം കോലിയെ ടീമിലെടുക്കരുതെന്ന് ആവശ്യപ്പെടുത്തുന്നത്. കൂടെ കെ എല്‍ രാഹുലിനേയും ഒഴിവാക്കണമെന്ന് വോണ്‍ പറയുന്നു. മുന്‍ ഇംഗ്ലീഷ് താരം വിശദീകരിക്കുന്നതിങ്ങനെ... ''ധീരമായ തീരുമാനമെടുക്കാന്‍ ഒട്ടും പേടിക്കരുത്. അഗാര്‍ക്കറിനോട് എനിക്ക് പറയാനുള്ളത് ഇക്കാര്യം മാത്രമാണ്. കോലിയും രാഹുലും ഇല്ലാത്ത ടീമാണ് മികച്ചതെന്ന ്കരുതുന്നുണ്ടെങ്കില്‍ ആ തീരുമാനം എടുക്കാന്‍ തയ്യാറാവണം.'' വോണ്‍ വ്യക്തമാക്കി.

ധോണിയെ വാഴ്ത്തി ഗൗതം ഗംഭീര്‍! ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനെന്ന് മുന്‍ താരത്തിന്റെ അഭിപ്രായം

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയായിരുന്നത്.  67 പന്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. രാജ്യാന്തര ട്വന്റി 20യില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് വിരാട് കോലി അവസാനമായി കളിച്ചത്. 0, 29 എന്നിങ്ങനെയായിരുന്നു അന്ന് കോലിയുടെ സ്‌കോറുകള്‍. വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആലോചനകള്‍ നടക്കുന്നത്. 

ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാതിരുന്ന കോലി ഐപിഎല്ലില്‍ തിരിച്ചെത്തുകയായിരുന്നു.

Follow Us:
Download App:
  • android
  • ios