വിന്റേജ് റൊണാള്‍ഡോ, 700 ഗോളുകള്‍! ഗോള്‍വേട്ടയില്‍ ചരിത്രമെഴുതി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം- വീഡിയോ കാണാം

Published : Oct 10, 2022, 09:14 AM IST
വിന്റേജ് റൊണാള്‍ഡോ, 700 ഗോളുകള്‍! ഗോള്‍വേട്ടയില്‍ ചരിത്രമെഴുതി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം- വീഡിയോ കാണാം

Synopsis

റൊണാള്‍ഡോയുടെ ഈ ഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണെതിരെ ജയിച്ചു. 2ഫ1നായിരുന്നു യുണൈറ്റഡിന്റെ ജയം. അഞ്ചാം മിനിറ്റില്‍ അലക്‌സ് ഇവോബിയുടെ ഗോളില്‍ മുന്നിലെത്തിയ എവര്‍ട്ടണെതിരെ ആന്റണിയുടെ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു.

മാഞ്ചസ്റ്റര്‍: ഗോള്‍ വേട്ടയില്‍ വീണ്ടും ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ് ഫുട്‌ബോളില്‍ എഴുന്നൂറാം ഗോള്‍. എവര്‍ട്ടണെതിരായ മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്രനേട്ടം. 700 ഗോള്‍ ക്ലബിലെത്തുന്ന ആദ്യ താരമാണ് ക്രിസ്റ്റ്യാനോ. റയല്‍ മാഡ്രിഡിനായി 450, യുണൈറ്റഡിനായി 144, യുവന്റസിനായി 101, സ്‌പോര്‍ട്ടിംഗിനായി അഞ്ച് ഗോളും. ആകെ 700 ഗോളുകള്‍. 

റൊണാള്‍ഡോയുടെ ഈ ഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണെതിരെ ജയിച്ചു. 2ഫ1നായിരുന്നു യുണൈറ്റഡിന്റെ ജയം. അഞ്ചാം മിനിറ്റില്‍ അലക്‌സ് ഇവോബിയുടെ ഗോളില്‍ മുന്നിലെത്തിയ എവര്‍ട്ടണെതിരെ ആന്റണിയുടെ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. അരങ്ങേറ്റി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ യുണൈറ്റഡ് താരമായി ആന്റണി. 44-ാം മിനിറ്റില്‍ റൊണാള്‍ഡോ വിജയഗോളും നേടി.

ആഴ്‌സനലിന് മുന്നില്‍ ലിവര്‍പൂള്‍ വീണു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍പോരില്‍ ലിവര്‍പൂളിനെ വീഴ്ത്തി ആഴ്‌സനല്‍. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സനല്‍ ജയിച്ചത്. ലീഗില്‍ ആഴ്‌സനല്‍ ഒന്നാംസ്ഥാനത്തെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിനെ മുട്ടുകുത്തിച്ച് ആഴ്‌സനല്‍. കിക്കോഫ് വിസിലിന്റെ ശബ്ദമൊഴിയും മുന്‍പേ ലിവര്‍പൂളിന്റെ വലകുലുങ്ങി. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആഴ്‌സനല്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഒന്നാം മിനുറ്റില്‍ തന്നെ ഗബ്രിയേല്‍ മാര്‍ട്ടിനല്ലി ടീമിനെ മുന്നിലെത്തിച്ചു. ഡാര്‍വിന്‍ ന്യൂനസിലൂടെയായിരുന്നു ലിവര്‍പൂളിന്റെ മറുപടി.

സഞ്ജുവിനെ പോലെ സഞ്ജു മാത്രം! ഫിനിഷിംഗ് ഇന്നിംഗിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

ആദ്യ പകുതിതീരും മുന്‍പേ ബുക്കായോ സാക്കയുടെ ഗോളിലൂടെ ആഴ്്‌സനല്‍ വീണ്ടും മുന്നില്‍. 53-ാം മിനുറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിന് ആശ്വാസം നല്‍കി. 76ആം മിനുറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് സാക്ക ഡബിള്‍ തികച്ചു. ടീമിന് ജയവും. 2020 ജൂലൈക്ക് ശേഷം ഇരുടീമും ഏറ്റുമുട്ടിയ 13 മത്സരങ്ങളില്‍ ഒരിക്കല്‍ പോലും ജയിക്കാനാകാത്ത ആഴ്‌സനലിന് ലിവര്‍പൂളിനെതിരായ ജയം ഇരട്ടിമധുരം. സീസണില്‍ 9 മത്സരങ്ങളില്‍ എട്ടാം ജയവുമായി മാഞ്ചസ്റ്റര്‍സിറ്റിയെ മറികടന്ന് ലീഗില്‍ ആഴ്‌സനല്‍ മുന്നിലെത്തി. നാല് എവേ മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാത്ത ലിവര്‍പൂള്‍ ലീഗില്‍ പത്താംസ്ഥാനത്താണ്.

ബാഴ്‌സയ്ക്ക് ജയം

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം. സെല്‍റ്റ വിഗോയെ ഒറ്റ ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. പതിനേഴാം മിനിറ്റില്‍ പെഡ്രിയാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ റയലിനെ പിന്തള്ളി ബാഴ്‌സ ലീഗില്‍ ഒന്നാമതുമെത്തി.

PREV
Read more Articles on
click me!

Recommended Stories

റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍; പ്രശ്‌നമാകുന്നത് അമേരിക്കയുടെ പുതിയ വിസാ നയം