എന്തൊരു മനുഷ്യനാണ്! ഫൗളില്‍ വീണിട്ടും തളര്‍ന്നില്ല; വീണിടത്ത് നിന്ന് മെസിയുടെ ത്രൂ പാസ്- വൈറല്‍ വീഡിയോ

Published : Oct 02, 2022, 03:14 PM ISTUpdated : Oct 02, 2022, 03:17 PM IST
എന്തൊരു മനുഷ്യനാണ്! ഫൗളില്‍ വീണിട്ടും തളര്‍ന്നില്ല; വീണിടത്ത് നിന്ന് മെസിയുടെ ത്രൂ പാസ്- വൈറല്‍ വീഡിയോ

Synopsis

മത്സരത്തിന്റെ 57-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ എംബാപ്പം പിഎസ്ജിക്ക് വിജയം സമ്മാനിച്ചു. ഒമ്പത് മത്സരങ്ങളില്‍ 25 പോയിന്റുമായി പിഎസ്ജിയാണ് ഒന്നാമത്.

പാരീസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വേണ്ടി ആദ്യ ഫ്രീകിക്ക് ഗോളാണ് ലിയോണല്‍ മെസി ഇന്നലെ നേടിയത്. നീസെക്കെതിരായ മത്സരത്തിലായിരുന്നു മെസിയുടെ ഗോള്‍. മത്സരത്തില്‍ 2-1ന് പിഎസ്ജി ജയിക്കുകയും ചെയ്തു. 29-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. മെസിയെ ഫൗള്‍ വച്ചതിനാണ് ഫ്രീകിക്ക് ലഭിച്ചത്. ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ ഇടങ്കാലന്‍ ഷോട്ട് നീസെ ഗോള്‍ കീപ്പര്‍ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. വീഡിയോ കാണാം...

ഫ്രീകിക്ക് ഗോളിനൊപ്പം മെസിയുടെ ഒരു പാസായിരുന്നു അത്. ഗ്രൗണ്ടില്‍ വീണുകിടന്നിട്ടും മെസി പന്ത് പാസ് നല്‍കുകയായിരുന്നു. 58-ാം മിനിറ്റില്‍ പന്തുമായി മുന്നേറുന്നതിനിടെ മെസിയെ എതിര്‍താരം ഫൗള്‍ വച്ചു. മെസി നിലത്ത് വീഴുകയും ചെയ്തു. അപ്പോഴും പന്തിലുള്ള തന്റെ നിയന്ത്രണം മെസി വിട്ടുകളഞ്ഞില്ല. ഗ്രൗണ്ടില്‍ വീണുകിടന്നുകൊണ്ട് മെസി പാസ് നല്‍കി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മനോഹരമായ പാസിന്റെ വീഡിയോ കാണാം... 

മത്സരത്തിന്റെ 57-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ എംബാപ്പം പിഎസ്ജിക്ക് വിജയം സമ്മാനിച്ചു. ഒമ്പത് മത്സരങ്ങളില്‍ 25 പോയിന്റുമായി പിഎസ്ജിയാണ് ഒന്നാമത്.

മെസിയെ പുകഴ്ത്തി ഗാള്‍ട്ടീര്‍

നീസെക്കെതിര മിന്നുന്ന പ്രകടനത്തിന് പിന്നാലെ മെസിയെ പുകഴ്ത്തി പിഎസ്ജി കോച്ച് ക്രിസ്‌റ്റൊഫര്‍ ഗാള്‍ട്ടീര്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എല്ലാ ദിവസവും മെസിയെ പരിശീലനത്തിന് കാണുന്നതിന് തന്നെ സന്തോഷമാണ്. മെസി വളരെ സന്തോഷവാനാണ്. ഒട്ടും സ്വര്‍ത്ഥയില്ലാത്ത താരം. വീണ്ടും ഗോള്‍ കണ്ടെത്തുമ്പോഴുള്ള ആനന്ദം മെസി അറിഞ്ഞുകഴിഞ്ഞു. മെസിക്ക് വീണ്ടും ലോകത്തിലെ ഏറ്റവും മികച്ച താരമാവാന്‍ സാധിക്കും. അത്തരം പ്രകടനങ്ങളാണ് മെസി പുറത്തെടുക്കുന്നത്.'' ഗാള്‍ട്ടീര്‍ മത്സരശേഷം പറഞ്ഞു.

കരിയറില്‍ മെസിയുടെ 60-ാം ഫ്രീകിക്ക് ഗോളായിരുന്നു ഇത്. പിഎസ്ജി ജേഴ്‌സിയില്‍ ആദ്യത്തേതും. ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ലിയില്‍ കഴിഞ്ഞ ദിവസം ജമൈക്കയ്‌ക്കെതിരേയും മെസി ഗോള്‍ നേടിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ആശാനെ മെസി ചതിച്ചു'; മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും സൈലന്‍റ്
മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;