മെസിയും ക്രിസ്റ്റ്യാനോയും മാത്രമല്ല നെയ്മറും; മിഷാല്‍ അബുലൈസിന്‍റെ കാലില്‍ എന്തും വഴങ്ങും- വീഡിയോ കാണാം

Published : May 18, 2020, 11:11 PM ISTUpdated : May 19, 2020, 11:20 AM IST
മെസിയും ക്രിസ്റ്റ്യാനോയും മാത്രമല്ല നെയ്മറും; മിഷാല്‍ അബുലൈസിന്‍റെ കാലില്‍ എന്തും വഴങ്ങും- വീഡിയോ കാണാം

Synopsis

ഇത്തവണ ബ്രസീലിയന്‍ താരം നെയ്മറെയാണ് അബുലൈസ് അനുകരിച്ചിരിക്കുന്നത്. ഗോള്‍പോസ്റ്റിന്റെ വലതുമൂലയിലായി മുകളില്‍ തൂക്കിയിട്ട ഒരു വളയത്തിലൂടെ ഒരുഗ്രന്‍ വോളിയിലൂടെ പന്ത്രണ്ടുകാരന്‍ പന്ത് കടത്തുകയായിരുന്നു.

മലപ്പുറം: കൊവിഡ് വ്യാപനം ചെറുക്കാനായില്ലെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിച്ച് വരികയാണ്. കഴിഞ്ഞ ദിവസാണ് ബുണ്ടസ്‌ലിഗ പുനഃരാരംഭിച്ചത്. ലാ ലിഗ അടുത്തമാസം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും അടുത്തമാസം തുടങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതെല്ലാം വീണ്ടും ആരംഭിച്ചാല്‍ മാത്രമേ ഫുട്‌ബോള്‍ പ്രേമികലുടെ വിരസത മാറ്റാന്‍ കഴിയൂ. അതുവരെ ടിക് ടോക് വീഡിയോകളും കുട്ടിത്താരങ്ങളുടെ പ്രകടനങ്ങളൊക്കെയാണ് ആശ്വാസം. 

ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലപ്പുറം ജില്ലയിലെ മമ്പാട് നിന്നുള്ള മിഷാല്‍ അബുലൈസ് അത്ഭുത ബാലന്റേതാണ് വീഡിയോ. ബാഴ്സലോണയുടെ അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയുടെ ഒരു ഫ്രീകിക്ക് അതുപോലെ അനുകരിച്ചിരിച്ച് കുട്ടിതാരം നേരത്തെ ശ്രദ്ധേയനായിരുന്നു. യുവന്റസിന്റെ പോര്‍ച്ചുഗീസ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയേും അബുലൈസ് അനുകരിച്ചിരുന്നു. വീഡിയോകള്‍ കാണാം. 

ഇത്തവണ ബ്രസീലിയന്‍ താരം നെയ്മറെയാണ് അബുലൈസ് അനുകരിച്ചിരിക്കുന്നത്. ഗോള്‍പോസ്റ്റിന്റെ വലതുമൂലയിലായി മുകളില്‍ തൂക്കിയിട്ട ഒരു വളയത്തിലൂടെ ഒരുഗ്രന്‍ വോളിയിലൂടെ പന്ത്രണ്ടുകാരന്‍ പന്ത് കടത്തുകയായിരുന്നു. പത്താം നമ്പര്‍ ജഴ്സിയണിഞ്ഞ് നെയ്മറിന്റെ മാനറിസങ്ങള്‍ ഉള്‍പ്പെടെ അനുകരിച്ചാണ് മിന്നും പ്രകടനം കാഴ്ചവച്ചത്. വീഡിയോ കാണാം...

PREV
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍