981 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മഞ്ഞകുപ്പായത്തില്‍; ലോകകപ്പിലേക്കുള്ള മടങ്ങിവരവില്‍ വികാരാധീനനായി നെയ്മര്‍

Published : Jun 25, 2026, 09:38 AM ISTUpdated : Jun 25, 2026, 09:40 AM IST
Neymar

Synopsis

പരിക്കിനെത്തുടര്‍ന്ന് 981 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ലോകകപ്പ് വേദിയിലേക്ക് മടങ്ങിയെത്തി. സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം വികാരധീനനാവുകയും, ടീമിന്റെ 3-0 വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. ഈ മടങ്ങിവരവ്, താരം നേരിട്ട വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായി.

മിയാമി: ഫുട്‌ബോള്‍ ലോകകപ്പ് വേദിയിലേക്കു മടങ്ങിവരവില്‍ വികാധീനനായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. പരിക്കിനെത്തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയ നെയ്മര്‍, താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് മൈതാനത്ത് നല്‍കിയത്. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ 3-0 എന്ന ആധികാരിക വിജയമാണ് ബ്രസീല്‍ സ്വന്തമാക്കിയത്.

പരുക്കുകള്‍ മൂലം കരിയറില്‍ വലിയൊരു ഇടവേള എടുക്കേണ്ടി വന്ന നെയ്മറിന്, തന്റെ നാലാം ലോകകപ്പിലേക്കുള്ള പ്രവേശനം ഒരു വിജയഗാഥ പോലെയായിരുന്നു. 981 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മഞ്ഞക്കുപ്പായത്തില്‍ ബ്രസീലിനായി കളത്തിലിറങ്ങിയത്. 76-ാം മിനിറ്റില്‍ മാത്യുസ് കുഞ്ഞയ്ക്ക് പകരക്കാരനായി താരം മൈതാനത്തിറങ്ങിയപ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് വലിയ കരഘോഷത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പരുക്കിനെത്തുടര്‍ന്നുള്ള നീണ്ട അവധിയുടെ പേരില്‍ ബ്രസീലിയന്‍ പ്രസിഡന്റില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ നേരിട്ട നെയ്മര്‍ക്ക്, ഈ മടങ്ങിവരവ് ഏറെ വൈകാരികമായിരുന്നു.

 

 

മത്സരത്തിന്റെ തുടക്കം മുതല്‍ ബ്രസീല്‍ സ്‌കോട്ട്‌ലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി. മൈതാനത്തിറങ്ങിയ ശേഷം 13 മിനിറ്റിനുള്ളില്‍ വിനീഷ്യസുമായി ചേര്‍ന്ന് മൂന്ന് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നെയ്മര്‍ക്ക് സാധിച്ചു. ഏഴാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിനീഷ്യസ് തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തിയതോടെ ബ്രസീല്‍ 2-0 എന്ന നിലയില്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ബ്രൂണോ ഗ്വിമാറസിന്റെ അസിസ്റ്റില്‍ മാത്യുസ് കുഞ്ഞ ഗോള്‍ കൂടി നേടിയതോടെ ബ്രസീലിന്റെ വിജയം പൂര്‍ത്തിയായി.

ബ്രസീലിന്റെ ഈ ലോകകപ്പിലെ മൂന്നാം ഗോളായിരുന്നു കുഞ്ഞയുടേത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രസീല്‍, തങ്ങളുടെ ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. 64-ാം മിനിറ്റില്‍ സ്‌കോട്ട്‌ലന്‍ഡ് ഗോള്‍കീപ്പര്‍ അലിസണെ പരീക്ഷിച്ചെങ്കിലും, ബ്രസീലിയന്‍ പ്രതിരോധം വിട്ടുകൊടുത്തില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക പ്രീക്വാര്‍ട്ടറില്‍; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാര്‍
മാർവലസ്, വിനീഷ്യസ്..! വീണ്ടും വിനി മാജിക്കിൽ ബ്രസീലിയൻ കുതിപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ൽ, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട്