
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ തകര്‍പ്പന്‍ ഗോളുമായി മാര്‍കസ് റാഷ്‌ഫോര്‍ഡ്. ചെല്‍സിക്കെതിരെയായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഫ്രീകിക്ക് ഗോള്‍. ഗോളിന്റെ പിന്‍ബലത്തില്‍ മാഞ്ചസ്റ്റര്‍ വിജയിക്കുകയും ചെയ്തു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡിന്റെ ജയം. മത്സരം 1-1ല്‍ നില്‍ക്കെ 73ാം മിനിറ്റിലാണ് റാഷ്‌ഫോര്‍ഡ് വിജയഗോള്‍ നേടിയത്. നേരത്തെ പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയതും റാഷ്‌ഫോര്‍ഡായിരുന്നു. താരത്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു തകര്‍പ്പന്‍ പ്രകടനമെന്നും പ്രത്യേകതയാണ്.
റാഷ്‌ഫോര്‍ഡ് ഗോള്‍ നേടിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും കൊഴുത്തു. ഇങ്ങനെയൊരു ഗോള്‍ ലിയോണല്‍ മെസിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡൊയോയാണ് നേടുന്നതെങ്കില്‍ വലിയ അംഗീകാരം കിട്ടിയേനെയെന്നാണ് ഫുട്‌ബോള്‍ ലോകം പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!