'മെസി താഴത്തില്ലടാ..'; വെംബ്ലിയില്‍ തടിച്ചുകൂടി കേരളത്തില്‍ നിന്നുള്ള മെസി- അര്‍ജന്റീന ആരാധകരും- വീഡിയോ വൈറല്‍

Published : Jun 02, 2022, 11:58 AM IST
'മെസി താഴത്തില്ലടാ..'; വെംബ്ലിയില്‍ തടിച്ചുകൂടി കേരളത്തില്‍ നിന്നുള്ള മെസി- അര്‍ജന്റീന ആരാധകരും- വീഡിയോ വൈറല്‍

Synopsis

'മെസി താഴത്തില്ലടാ...' എന്ന് മലയാളത്തിലെഴുതിയ ബോര്‍ഡുമായിട്ടാണ് മറ്റൊരു ആരാധകന്‍ വെംബ്ലിയിലെത്തിയത്. പിന്നീട് സ്റ്റേഡിയത്തിന് അകത്തുനിന്നുള്ള ചിത്രങ്ങളും മെസി അസിസ്റ്റ് നല്‍കുന്ന വീഡിയോയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ലണ്ടന്‍: പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലാണ് അര്‍ജന്റീന- ഇറ്റലി ഫൈനലിസിമ നടന്നത്. മത്സരം കാണാന്‍ നേരത്തെ തന്നെ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. അര്‍ജന്റീനയില്‍ (Argentina) നിന്ന് മാത്രമല്ല, ഇംഗ്ലണ്ടില്‍ താമസമാക്കിയ അര്‍ജന്റൈന്‍സും മത്സരം കാണാനെത്തി. അര്‍ജന്റീനയ്ക്ക് ഏറെ ആരാധകരുള്ള കേരളത്തില്‍ നിന്നുമുണ്ടായി ഒരു കൂട്ടം ആരാധകര്‍. വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂട്ടിയ ആരാധക സംഘം അര്‍ജന്റീനയ്ക്ക് വേണ്ടിയും ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് (Lionel Messi) വേണ്ടിയും ജയ് വിളിച്ചു.

ചുറ്റും കൂടിയ വിദേശ മാധ്യമങ്ങളോട് ആരാധകര്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. 'മെസി ഫാന്‍സ് കേരള ഘടകം' എന്നെല്ലാം മാധ്യമങ്ങളോട് ആരാധകര്‍ പറയുന്നുമുണ്ട്. 'മെസി താഴത്തില്ലടാ...' എന്ന് മലയാളത്തിലെഴുതിയ ബോര്‍ഡുമായിട്ടാണ് മറ്റൊരു ആരാധകന്‍ വെംബ്ലിയിലെത്തിയത്. പിന്നീട് സ്റ്റേഡിയത്തിന് അകത്തുനിന്നുള്ള ചിത്രങ്ങളും മെസി അസിസ്റ്റ് നല്‍കുന്ന വീഡിയോയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സ്റ്റേഡിയത്തിന് പുറത്തുനിന്നുള്ള വീഡിയോ കാണാം...

മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ലാതുറോ മാര്‍ട്ടിനസും ഡി മരിയയും പൗളോ ഡിബാലയുമാണ്  ഗോളുകള്‍ നേടിയത്. ലിയോണല്‍ മെസി രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞു. കൂടെ മാന്‍ ഓഫ് ദ മാച്ചും ഫലം അര്‍ജന്റീന ജേഴ്‌സിയില്‍ മെസിക്ക് മറ്റൊരു കിരീടം കൂടി. മാത്രമല്ല, അപരാജിതരായി 32 മത്സരങ്ങള്‍ ടീം പൂര്‍ത്തിയാക്കി. 

28-ാം മിനിറ്റിലായിരുന്നു മെസിയുടെ അസിസ്റ്റില്‍ നിന്ന് പിറന്ന ആദ്യ ഗോള്‍. ഇറ്റാലിയന്‍ പ്രതിരോധതാരം ജിയോവാനി ഡി ലൊറന്‍സൊയെ കടുത്ത പ്രതിരോധം വെട്ടിത്തിരിഞ്ഞാണ് മെസി അസിസ്റ്റ് നല്‍കിയത്. ബോക്‌സിലേക്ക് പന്തുമായി വരുന്നത് മുതല്‍ പാസ് നല്‍കുന്നത് വരെ ഡി ലൊറന്‍സൊ, മെസിക്കൊപ്പം തൊട്ടുരുമിയുണ്ടായിരുന്നു. ഗോള്‍ കീപ്പര്‍ ഡൊണരുമയെ കാഴ്ച്ചക്കാരനാക്കി ഒരു തളികയിലെന്ന പോലെ മെസി നല്‍കിയ പാസ് മാര്‍ട്ടിനെസ് അനായാസം ഗോള്‍വര കടത്തി. ഗോള്‍ കാണാം...

ആദ്യപാതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഡി മരിയയുടെ ഗോള്‍. അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് സ്വീകരിച്ച ലാതുറോ മധ്യവരയില്‍ നിന്നും പന്തുമായി ഗോള്‍ പോസ്റ്റിലേക്ക്. പിന്നാലെ ബോക്‌സിലെത്തുന്നതിന് ഇറ്റാലിയന്‍ പ്രതിരോധത്തെ ഭേദിച്ച് ഒരു ത്രൂ ബോള്‍ ഡി മരിയക്ക് നല്‍കി. ഓടിയടുത്ത ഡി മരിയ അഡ്വാന്‍സ് ചെയ്തുവന്ന ഡോണരുമയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തിട്ടു. അര്‍ജന്റീന 2-0ത്തിന് മുന്നില്‍. ഗോള്‍ കാണാം...

മത്സരത്തിന്റെ ഇഞ്ചുറി സമയത്തായിരുന്നു ഡിബാലയുടെ ഗോള്‍. മെസി നടത്തിയ മുന്നേറ്റമാണ് ഗോളില്‍ അവസാനിച്ചത്. പന്തുമായി ഗോള്‍മുഖത്തേക്ക് വന്ന മെസി രണ്ട് ഇറ്റാലിയന്‍ പ്രതിരോധ താരങ്ങളെ മറികടക്കുന്നതില്‍ വിജയിച്ചു. മൂന്നാമതായി മറ്റൊരു ഇറ്റാലിയന്‍ താരത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനെ ചെറുതായൊന്നും നിയന്ത്രണം തെറ്റി. എങ്കിലും അവസാന സ്പര്‍ശത്തില്‍ മെസിക്ക് ഡിബാലയുടെ കാലില്‍ പന്തെത്തിക്കാനായി. താരത്തിന്റെ ഇടങ്കാലന്‍ ഷോട്ട് ഡോണരുമയേയും മറികടന്ന് പോസ്റ്റില്‍ തട്ടി ഗോള്‍വര കടന്നു. ഗോള്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബ്രസീൽ ഗോളടിച്ചാൽ മഞ്ഞൾപ്പൊടി, അർജന്‍റീനക്ക് പായസം മിക്സ്, ഫുട്ബോൾ ആരാധകർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ
അമേരിക്കയില്‍ ഒരുങ്ങുന്ന വിവേചനങ്ങളുടെ ലോകകപ്പ്, ട്രംപിന്റെ കളിപ്പാവയോ ഫിഫ?