
ലണ്ടന്‍: ഫൈനലിസിമയില്‍ ഇറ്റലിക്കെതിരെ ഗോള്‍ നേടാനായില്ലെങ്കിലും അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസി (Lionel Messi) കളം നിറഞ്ഞ് കളിച്ചിരുന്നു. ടീം നേടിയ മൂന്ന് ഗോളുകളില്‍ രണ്ടിലും മെസി സ്പര്‍ശമുണ്ടായിരുന്നു. അതിനുള്ള സമ്മാനമായിരുന്നു പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം. ലാതുറോ മാര്‍ട്ടിനെസ്, എയ്ഞ്ചല്‍ ഡി മരിയ (Angel Di Maria), പൗളോ ഡിബാല (Paulo Dybala) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. മാത്രമല്ല, മെസിയുടെ മുന്നേറ്റമാണ് യൂറോപ്യന്‍ ചാംപ്യന്മാര്‍ക്കെതിരെ അര്‍ജന്റീനയെ ആധിപത്യം നല്‍കിയത്.
28-ാം മിനിറ്റിലായിരുന്നു മെസിയുടെ അസിസ്റ്റില്‍ നിന്ന് പിറന്ന ആദ്യ ഗോള്‍. ഇറ്റാലിയന്‍ പ്രതിരോധതാരം ജിയോവാനി ഡി ലൊറന്‍സൊയെ കടുത്ത പ്രതിരോധം വെട്ടിത്തിരിഞ്ഞാണ് മെസി അസിസ്റ്റ് നല്‍കിയത്. ബോക്‌സിലേക്ക് പന്തുമായി വരുന്നത് മുതല്‍ പാസ് നല്‍കുന്നത് വരെ ഡി ലൊറന്‍സൊ, മെസിക്കൊപ്പം തൊട്ടുരുമിയുണ്ടായിരുന്നു. ഗോള്‍ കീപ്പര്‍ ഡൊണരുമയെ കാഴ്ച്ചക്കാരനാക്കി ഒരു തളികയിലെന്ന പോലെ മെസി നല്‍കിയ പാസ് മാര്‍ട്ടിനെസ് അനായാസം ഗോള്‍വര കടത്തി. ഗോള്‍ കാണാം...
ആദ്യപാതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഡി മരിയയുടെ ഗോള്‍. അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് സ്വീകരിച്ച ലാതുറോ മധ്യവരയില്‍ നിന്നും പന്തുമായി ഗോള്‍ പോസ്റ്റിലേക്ക്. പിന്നാലെ ബോക്‌സിലെത്തുന്നതിന് ഇറ്റാലിയന്‍ പ്രതിരോധത്തെ ഭേദിച്ച് ഒരു ത്രൂ ബോള്‍ ഡി മരിയക്ക് നല്‍കി. ഓടിയടുത്ത ഡി മരിയ അഡ്വാന്‍സ് ചെയ്തുവന്ന ഡോണരുമയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തിട്ടു. അര്‍ജന്റീന 2-0ത്തിന് മുന്നില്‍. ഗോള്‍ കാണാം...
മത്സരത്തിന്റെ ഇഞ്ചുറി സമയത്തായിരുന്നു ഡിബാലയുടെ ഗോള്‍. മെസി നടത്തിയ മുന്നേറ്റമാണ് ഗോളില്‍ അവസാനിച്ചത്. പന്തുമായി ഗോള്‍മുഖത്തേക്ക് വന്ന മെസി രണ്ട് ഇറ്റാലിയന്‍ പ്രതിരോധ താരങ്ങളെ മറികടക്കുന്നതില്‍ വിജയിച്ചു. മൂന്നാമതായി മറ്റൊരു ഇറ്റാലിയന്‍ താരത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനെ ചെറുതായൊന്നും നിയന്ത്രണം തെറ്റി. എങ്കിലും അവസാന സ്പര്‍ശത്തില്‍ മെസിക്ക് ഡിബാലയുടെ കാലില്‍ പന്തെത്തിക്കാനായി. താരത്തിന്റെ ഇടങ്കാലന്‍ ഷോട്ട് ഡോണരുമയേയും മറികടന്ന് പോസ്റ്റില്‍ തട്ടി ഗോള്‍വര കടന്നു. ഗോള്‍ കാണാം...
ഗോളെന്ന് തോന്നിച്ച അരഡസനോളം അവസരങ്ങളുണ്ടാക്കാനായി. ലോകകപ്പ് കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിക്കുന്ന മെസി അക്ഷരാര്‍ത്ഥത്തില്‍ അതിനോട് നീതിപുലര്‍ത്തുന്ന പ്രകടനമായിരുന്നു ഇന്നലെ നടത്തിയത്. മാത്രമല്ല, മെസിയുടെ ചില ഷോട്ടുള്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റുകയും ചിലത് പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയും ചെയ്തു. യൂറോ ചാംപ്യന്മാരെ വീഴ്ത്തിയ ആത്മവിശ്വാസത്തോടെ ഇനി മെസ്സിക്കും സംഘത്തിനും ഖത്തറിലേക്ക് പോവുകയും ചെയ്യാം.