Lionel Messi : മെസിയുടെ പിറന്നാള്‍ ആഘോഷമാക്കി കോഴിക്കോട്ടെ ആരാധകരും- വൈറല്‍ വീഡിയോ കാണാം

By Web TeamFirst Published Jun 26, 2022, 10:35 PM IST
Highlights

മെസിയുടെ പിറന്നാള്‍ മലപ്പുറത്തെ (Malappuram) പത്തനാപുരത്തെ മെസി ആരാധകരും ആഘോഷമാക്കിയിരുന്നു. പിന്നാലെ അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തു. അതുപോലൊരു ആഘോഷമാണ് കോഴിക്കോട്ടും നടന്നത്.

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് അര്‍ജന്റൈന്‍ ഇതിഹാസതാരം ലിയോണല്‍ മെസി (Lionel Messi) 35-ാം പിറന്നാള്‍ ആഘോഷിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികളുണ്ടായിരുന്നു. അങ്ങനെ ഒരെണ്ണം നമ്മുടെ കൊച്ചു കേരളത്തിലും നടന്നു. അര്‍ജന്റീന ഫാന്‍സ് കേരളയാണ് (Argentina Fans Kerala) കോഴിക്കോട് വച്ച് പ്രിയതാരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ വൈറലാവുകയും ചെയ്തു. അര്‍ജന്റീനന്‍ ജേഴ്‌സിയുമായി തടിച്ചുകൂടിയ ആരാധകര്‍ മെസി... മെസി... എന്നിങ്ങനെയുള്ള ചാന്റ് ഉറക്കെ വിളിച്ചു. വീഡിയോ കാണാം...

മെസിയുടെ പിറന്നാള്‍ മലപ്പുറത്തെ (Malappuram) പത്തനാപുരത്തെ മെസി ആരാധകരും ആഘോഷമാക്കിയിരുന്നു. പിന്നാലെ അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തു. അതുപോലൊരു ആഘോഷമാണ് കോഴിക്കോട്ടും നടന്നത്. മെസി തന്റെ സ്‌പെയ്‌നിലേയും അര്‍ജന്റീനയിലേയും സുഹൃത്തുക്കള്‍ക്കൊപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്. അര്‍ജന്റൈന്‍ ടീമിലെ സഹതാരങ്ങളായ റോഡ്രിഗോ ഡി പോള്‍, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. തന്റെ ഉറ്റസുഹൃത്ത് സെസ്‌ക് ഫാബ്രിഗാസും മെസി പിറന്നാള്‍ ആഘോഷത്തിനെത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi)

മെസി അര്‍ജന്റീന കുപ്പായത്തില്‍ കൈവിട്ട കിരീടങ്ങള്‍ക്ക് ഓരോന്നായി പകരം നല്‍കുന്ന കാലമാണിത്. അതിനിടെയാണ് പിറന്നാല്‍. കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ കലാശപ്പോരില്‍ മാറക്കാനയുടെ മണ്ണില്‍ വീഴ്ത്തിയാണ് മെസി ആദ്യം കണ്ണീര്‍ തുടച്ചത്. ലോകകപ്പിലും മൂന്ന് കോപ്പ അമേരിക്കയിലുമായി നാല് ഫൈനലുകളില്‍ കിരീടം കൈവിട്ട ശേഷമുള്ള തിരിച്ചുവരവ്. ലാറ്റിനമേരിക്കന്‍ ടീമുകളേക്കാള്‍ കരുത്ത് യൂറോപ്പിനെന്ന ചര്‍ച്ചകള്‍ക്കിടെ യൂറോ ചാംപ്യന്മാരായ ഇറ്റലിയെ ഈ വര്‍ഷം ഫൈനലിസിമയിലും മെസ്സിപ്പട വീഴ്ത്തി.

ഇനി ലക്ഷ്യം ഖത്തറിലേക്ക്. മറ്റൊരു ലോകകപ്പിലേക്ക് കൂടി അര്‍ജന്റീന ടീം കണ്ണുവയ്ക്കുമ്പോള്‍ പ്രതീക്ഷകളുടെ ഭാരം ഇത്തവണയും മെസിയുടെ ചുമലില്‍ തന്നെയാണ്. മുപ്പത്തിയഞ്ചാം വയസ്സിലും നിര്‍ത്താത്ത ഗോള്‍വേട്ട. ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയ മെസിക്ക് പക്ഷെ ആദ്യ സീസണ്‍ സമ്മാനിച്ചത് നിരാശയായിരുന്നു. ചാംപ്യന്‍സ് ലീഗ് കിരീടമെന്ന പി എസ് ജിയുടെ സ്വപ്നം സഫലമായില്ല. പക്ഷെ എംബപ്പെയും നെയ്മറും മെസിയും ചേരുന്ന സംഘം ചാംപ്യന്‍സ് ലീഗ് കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
 

click me!