
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ മറികടന്ന് ചെല്‍സി ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ആദ്യ പാദത്തില്‍ 1-0ത്തിന് പരാജയപ്പെട്ട ചെല്‍സി ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തിരിച്ചടിക്കുകയായിരുന്നു. റഹീം സ്‌റ്റെര്‍ലിംഗ്, കയ് ഹാവെര്‍ട്ട്‌സ് എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. രണ്ട് പകുതികളിലുമായിട്ടായിരുന്നു ഗോളുകള്‍. മത്സരത്തില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.
അര്‍ജന്റൈന്‍ യുവതാരം മധ്യനിരയില്‍ ചെല്‍സിയുടെ കരുത്തായി. ബൊറൂസിയ താരം ജൂഡ് ബെല്ലിംഗ്ഹാമിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ എന്‍സോയ്ക്കായിരുന്നു. എന്നാല്‍ മത്സരശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മത്സരത്തിന് ശേഷം ഒരു കുരുന്ന് ചെല്‍സി ആരാധകന്‍ എന്‍സോയുടെ അടുത്തേക്ക് ഒടുവന്നു. കരഞ്ഞുകൊണ്ട് അവന്‍ എന്‍സോയെ കെട്ടിപ്പിടിക്കുകയായിരുന്നു. ചെല്‍സിയുടെ ജേഴ്‌സിയുമണിഞ്ഞാണ് ബാലന്‍ ഓടിയടുത്തത്. ജേഴ്‌സിയുടെ പുറത്ത് മെസി എന്നും എഴുതിയിരുന്നു. കുഞ്ഞു ആരാധകനെ ചേര്‍ത്തുപിടിച്ച ജേഴ്‌സി സ്വന്തം ജേഴ്‌സി അവന് നല്‍കുകയും ചെയ്തു. വീഡിയോ കാണാം...
പിഎസ്ജിക്ക് ജീവന്‍മരണപ്പോരാട്ടം
ചംപ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങളാണുള്ളത്. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജി, ബയേണ്‍ മ്യൂണിക്കിനെയും ടോട്ടനം, എസി മിലാനെയും നേരിടും. പാരീസില്‍ വഴങ്ങിയ ഒറ്റഗോള്‍ കടവുമായാണ് പി എസ് ജി, ബയേണ്‍ മ്യൂണിക്കിന്റെ മൈതാനത്ത് ഇറങ്ങുന്നത്. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സഫലമാവണമെങ്കില്‍ ബയേണിനെതിരെ ഇതുവരെയുള്ള കളി മതിയാവില്ല പി എസ് ജിക്ക്.
സ്വന്തംകാണികളുടെ പിന്തുണയോടെ ഇറങ്ങുന്ന ബയേണിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സമനില ധാരാളം. പരിക്കേറ്റ് പുറത്തായ നെയ്മാര്‍ ഇല്ലാതെയാവും പിഎസ്ജി ഇറങ്ങുക. ലിയോണല്‍ മെസി, കിലിയന്‍ എംബാപ്പേ ജോഡിയിലയാണ് പ്രതീക്ഷയത്രയും. പാരീസിലെ തോല്‍വിക്ക് മ്യൂണിക്കില്‍ മറുപടി നല്‍കുമെന്ന് എംബാപ്പേ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പി എസ് ജിയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന തലയെടുപ്പോടെയാണ് എംബാപ്പേ അലയന്‍സ് അറീനയിലെത്തുന്നത്.
ഐപിഎല്ലില്‍ 600 റണ്‍സ് അടിച്ചിട്ട് മാത്രം കാര്യമില്ല; കെ എല്‍ രാഹുലിന് മുന്നറിയിപ്പുമായി ഗംഭീര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!