വാട്ടർഫോർഡ് മലയാളി അസോസിയേഷൻ വിന്‍റർ കപ്പ് സീസൺ -1 ഫുട്ബോൾ മേള നവംബർ 30ന്

Published : Nov 16, 2024, 11:19 AM IST
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ വിന്‍റർ കപ്പ് സീസൺ -1 ഫുട്ബോൾ മേള നവംബർ 30ന്

Synopsis

ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കും. റണ്ണേഴ്സപ്പിന് 401യൂറോയും ട്രോഫിയും ലഭിക്കും.

വാട്ടർഫോർഡ് : വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ 15 വർഷക്കാലത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷൻ(WMA) ഫുട്ബോൾ ടൂര്‍ണമെന്‍റ് നടത്തുന്നു. വാട്ടർഫോർഡിനെ ഫുട്ബോൾ ലഹരിയിലാഴ്ത്താൻ ‘WMA വിന്‍റർ കപ്പ് സീസൺ വൺ” നവംബർ 30ന്  ബാലിഗണർ ജിഎഎ ക്ലബ്ബ് ഇൻഡോർ  സ്റ്റേഡിയത്തിൽ അരങ്ങേറും. ഓൾ അയർലൻഡ് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ അയർലൻഡിലെ 20ൽപരം പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും

രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. 30 വയസിന് മുകളിലുള്ളവര്‍ക്കും, 30 വയസിന് താഴെയുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക  ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കും. റണ്ണേഴ്സപ്പിന് 401യൂറോയും ട്രോഫിയും ലഭിക്കും.

ടി20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ച് സഞ്ജു സാംസൺ; മാൻ ഓഫ് ദ് മാച്ചും മാന്‍ ഓഫ് ദ് സീരിസുമായത് തിലക് വർമ

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഓൾ അയർലൻഡ് ഫുട്ബോൾ മേളയിലേക്ക് അയർലണ്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ