
ലണ്ടന്‍: ലോകകപ്പ് സെമിഫൈനലില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫുട്‌ബോള്‍ ലോകം ആകാംക്ഷയിലാണ്. തന്റെ കരിയറില്‍ ആദ്യമായി ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ലയണല്‍ മെസിയെ എങ്ങനെ തടയാം എന്നതിനെക്കുറിച്ച് മുന്‍ ഇംഗ്ലീഷ് താരങ്ങളായ വെയ്ന്‍ റൂണിയും മൈക്ക റിച്ചാര്‍ഡ്സും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
മെസി പ്രതിരോധത്തിന് സഹായിക്കാത്തത് അര്‍ജന്റീനയുടെ ബലഹീനതയാണെന്നും, ഇംഗ്ലണ്ട് അത് മുതലെടുക്കണമെന്നുമാണ് വെയ്ന്‍ റൂണി ബിബിസി സ്‌പോര്‍ട്ടിനോട് പറഞ്ഞത്. 'മെസി പ്രതിരോധത്തിലേക്ക് ഓടി വരാറില്ല. എന്നാല്‍, ജൂഡ് ബെല്ലിങ്ഹാമിനെപ്പോലെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ മാജിക് കാണിക്കാന്‍ അദ്ദേഹത്തിന് കഴിയും. കളിയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് അത്ഭുതകരമാണ്. മെസിയെ എങ്ങനെ മാര്‍ക്ക് ചെയ്യണമെന്ന് ടീമംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തണം.'' റൂണി വ്യക്തമാക്കി.
ഇംഗ്ലീഷ് ടീമിന് അര്‍ജന്റീനയെക്കാള്‍ ഓടി അധ്വാനിക്കാന്‍ കഴിയുമെങ്കിലും മെസി എന്ന മാന്ത്രികനെ കരുതിയിരിക്കണമെന്ന് മൈക്ക റിച്ചാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കി. 'മെസ്സിയെ മാര്‍ക്ക് ചെയ്യുക എന്നത് അസാധ്യമാണ്. അദ്ദേഹം ഓടാറില്ലെങ്കിലും, പന്തില്ലാത്ത സമയത്ത് കൃത്യമായ ഇടങ്ങളിലേക്ക് നീങ്ങാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. അദ്ദേഹത്തിന് ചുറ്റുമാണ് അര്‍ജന്റീന കളിക്കുന്നത്. ഏറ്റവും മികച്ച ടെക്‌നിക്കുള്ള താരം മാത്രമല്ല, മികച്ച വ്യക്തിത്വവും ഓറയും അദ്ദേഹത്തിനുണ്ട്. ജൂഡ് ബെല്ലിങ്ഹാമിനെപ്പോലെ ടീമിന്റെ പ്രധാന താരമാണ് മെസിയും.' റിച്ചാര്‍ഡ്സ് കൂട്ടിച്ചേര്‍ത്തു.
ജൂഡ് ബെല്ലിങ്ഹാമിന്റെ മികച്ച ഫോമില്‍ ഇംഗ്ലണ്ട് വലിയ പ്രതീക്ഷയിലാണ്. എന്നാല്‍, കളി ഏത് നിമിഷവും മാറ്റിമറിക്കാന്‍ ശേഷിയുള്ള മെസിയെ തടയുക എന്നതായിരിക്കും ഇംഗ്ലണ്ടിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ രണ്ട് സൂപ്പര്‍ താരങ്ങളുടെയും പോരാട്ടമായിരിക്കും സെമിഫൈനലിന്റെ ഹൈലൈറ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!