ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനെതിരെ കടുത്ത വിമര്‍ശനവുമായി വെയ്ന്‍ റൂണി

By Web TeamFirst Published Mar 16, 2020, 11:42 AM IST
Highlights

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വൈകിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെയ്ന്‍ റൂണി.

ലണ്ടന്‍: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വൈകിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെയ്ന്‍ റൂണി. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ താരങ്ങളെ സര്‍ക്കാരും ഫുട്‌ബോള്‍ അസോസിയേഷനുകളും ഗിനിപ്പന്നികളെപ്പോലെയാണ് കാണുന്നതെന്ന് മുന്‍ ഇംഗ്ലീഷ് താരം വ്യക്തമാക്കി.  

സണ്‍ഡേ ടൈംസ് ദിനപത്രത്തില്‍ ലേഖനമെഴുതിയാണ് റൂണി പ്രതിഷേധം അറിയിച്ചത്. ഫുട്‌ബോള്‍ അസോസിയേഷനുകളുടെ ലാഭക്കൊതിയാണ് മത്സരങ്ങള്‍ റദ്ദാക്കാന്‍ വൈകിയതിന് കാരണം. ഈ സീസണ്‍ സെപ്റ്റംബര്‍ വരെ നീട്ടിയാലും കളിക്കാന്‍ താരങ്ങള്‍ സന്നദ്ധരാണെന്നും റൂണി പറഞ്ഞു. 

കിരീടമോ റിലഗേഷനോ ഒന്നുമല്ല ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ബാക്കിയുള്ള കായിക മത്സരങ്ങള്‍ നിര്‍ത്തിയപ്പോള്‍ ഫുട്‌ബോള്‍ മാത്രം ആരെയോ കാത്തിരിക്കുകയായിരുന്നു. അവസാനം എടുത്ത തീരുമാനം ശരിയായിരുന്നു. അത് സമാധാനം നല്‍കിയെന്നും റൂണി പറഞ്ഞുനിര്‍ത്തി.

click me!