ആര് നേടും ഇത്തവണ ഗോൾഡൻ ബൂട്ട്?; ഡബിൾ അടിക്കാൻ എംബാപെ, വിടാതെ പിടിച്ച് മെസിയും

Published : Jul 10, 2026, 11:42 AM IST
Fifa worldcup 2026 Golden Boot

Synopsis

ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കനക്കുകയാണ്. എട്ട് ഗോളുകൾ വീതം നേടി എംബാപെയും മെസ്സിയും ഒപ്പത്തിനൊപ്പമാണെങ്കിലും, കൂടുതൽ അസിസ്റ്റുകൾ ഉള്ളതിനാൽ എംബാപെയാണ് മുന്നിൽ.

ന്യൂയോർക്ക്: ക്വാർട്ടർ ഫൈനൽ പോരാട്ടം ആരംഭിച്ചതോടെ ലോകകപ്പ് വാശിയേറിയ പോരാട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. എംബാപെയുടെയും ഉസ്മാൻ ഡംബെലെയുടെയും ഗംഭീര ഗോളുകളിലാണ് ഫ്രാൻസിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി എംബാപെ പാഴാക്കിയെങ്കിലും അറുപതാം മിനിറ്റിൽ ലഭിച്ച മികച്ച അവസരം എംബാപെ കൃത്യമായി മുതലെടുത്ത് മൊറോക്കൻ ഗോൾവല ചലിപ്പിച്ചു.

ഇന്ന് ഗോൾ നേടിയതോടെ ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടം കനക്കുകയാണ്. എട്ട് ഗോളുകൾ വീതം നേടി എംബാപെയും മെസിയും ഒപ്പത്തിനൊപ്പമാണ്. എന്നിരുന്നാലും 3 അസിസ്റ്റുകൾ ഉള്ളത്കൊണ്ട് തന്നെ എംബാപെയാണ് മുന്നിൽ. മെസിക്ക് 1 അസിസ്റ്റ് ആണുള്ളത്. ഏഴ് ഗോളുകളുമായി ഹാളണ്ടും 6 ഗോളുകളുമായി ഹാരി കെയ്‌നുമാണ് തൊട്ടുപിന്നിൽ. ഇന്നലെ ഗോൾ നേടിയതോടെ തന്റെ ഗോൾ നേട്ടം 5 ആക്കി ഉസ്മാൻ ഡംബെലെയും പോരാട്ടത്തിലുണ്ട്. ഡംബെലെയ്ക്ക് 2 അസിസ്റ്റുകളുമുണ്ട്. ഇനി നിലവിലുള്ള ടീമുകളിൽ സ്‌പെയിനിന്റെ മൈക്കിൾ ഒയാർസബാൽ, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവർക്ക് 4 ഗോളുകളും സ്വിസ്റ്റ്‌സർലണ്ടിന്റെ ജൊഹാൻ മൻസംബി , ബെല്ജിയത്തിന്റെ റൊമേലു ലുക്കാക്കു എന്നിവർ 3 ഗോളുകളും നേടി പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം എട്ട് ഗോളുകളുമായി എംബാപെയായിരുന്നു ഗോൾഡൻ ബൂട്ട് നേടിയത്. ഗോൾ വേട്ട തുടർന്നാൽ തുടർച്ചയായി ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരമായി എംബാപെ മാറും.

ഫ്രാൻസ് എമ്മിൽ പ്രവേശിച്ചതോടെ ഗോൾ വേട്ടക്കാരിൽ എംബാപെയും ഡംബെലെയും ഗോളുകൾ നേടാനുളള സാധ്യതകൾ ഇനിയുമുണ്ട്. ഇന്നത്തെ വരാനിരിക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിനെതിരെ മെസി ഗോൾ നേടിയാൽ എംബായെ മറികടക്കും എന്നതും ശ്രദ്ധേയമാണ്. 5 അസിസ്റ്റുകളോടെ ഫ്രാൻസിന്റെ മൈക്കിൾ ഒലീസെയാണ് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

30 വയസിന് മുൻപ് 20 ലോകകപ്പ് ഗോളുകൾ നേടുന്ന ആദ്യ താരം; ചരിത്ര നേട്ടവുമായി എംബാപെ
മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍; മിന്നും ജയവുമായി എംബാപ്പെയും സംഘവും