പരിക്കല്ല കാരണം! ഇക്വഡോറിനെതിരെ മെസിയെ പിന്‍വലിച്ചത് എന്തിന്? വ്യക്തമാക്കി അര്‍ജന്‍റൈന്‍ കോച്ച് സ്‌കലോണി

Published : Sep 09, 2023, 01:50 PM IST
പരിക്കല്ല കാരണം! ഇക്വഡോറിനെതിരെ മെസിയെ പിന്‍വലിച്ചത് എന്തിന്? വ്യക്തമാക്കി അര്‍ജന്‍റൈന്‍ കോച്ച് സ്‌കലോണി

Synopsis

മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചിരിക്കെ 78-ാം മിനിറ്റിലാണ് മെസി ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ മെസിയെ അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി പിന്‍വലിക്കുകയും ചെയ്തു.

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തെക്കേ അമേരിക്കന്‍ മേഖലയില്‍ ഇക്വഡോറിനെതിരായ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചിരുന്നു. ലിയോണല്‍ മെസി നേടിയ ഫ്രീകിക്ക് ഗോളിലായിരുന്നു ലോക ചാംപ്യന്മാരുടെ ജയം. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചിരിക്കെ 78-ാം മിനിറ്റിലാണ് മെസി ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ മെസിയെ അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി പിന്‍വലിക്കുകയും ചെയ്തു. എസേക്വീല്‍ പലാസിയോസാണ് പകരമെത്തിയത്. മെസിയെ പിന്‍വലിച്ചത് പരിക്ക് കാരണമാണോ എന്ന് ആരാധകര്‍ ആശങ്കപ്പെട്ടിരുന്നു. 

അതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മെസി. അര്‍ജന്റൈന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇക്വഡോറിന് എതിരായ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത് പരിക്കേറ്റിട്ടല്ല. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതനായതിനാലാണ് താന്‍ പിന്‍വാങ്ങിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ പിന്മാറുന്നത് നല്ലതെന്നായിരുന്നു എനിക്ക് തോന്നിയത്.'' മെസി വ്യക്തമാക്കി.

മെസിയെ തിരിച്ചുവിളിച്ചതിനെ കുറിച്ച് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണിയും സംസാരിച്ചിരുന്നു. അദ്ദേഹം വിശദീകരിച്ചതിങ്ങനെ... ''മെസി തന്നെയാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ഞാനൊരിക്കലും അദ്ദേഹത്തെ തിരിച്ചുവിളിക്കില്ലായിരുന്നു. അടുത്ത മത്സരത്തിന് മുമ്പ് മെസിയുടെ സാഹചര്യം എന്താണെന്ന് വിലയിരുത്തും.'' സ്‌കലോണി പറഞ്ഞു. ചൊവ്വാഴ്ച ബൊളിവിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബ്രസീലും ജയിച്ചിരുന്നു. ബൊളീവിയയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. നെയ്മര്‍, റോഡ്രിഗോ എന്നിവര്‍ ഇരട്ട ഗോള്‍ നേടി. റഫീഞ്ഞയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചിലെയെ തോല്‍പ്പിച്ചു. ബ്രസീല്‍ ബുധനാഴ്ച്ച നടക്കുന്ന മത്സരത്തില്‍ പെറുവിനെ നേരിടും.

കെ എല്‍ രാഹുല്‍ കഠിന പരിശീലനത്തില്‍! സഞ്ജുവിനെ തിരിച്ചയച്ചു; കിഷന് നാളെ അവസരം നഷ്ടമായേക്കും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ