
ലിസ്ബണ്‍: വിവാഹച്ചടങ്ങുകള്‍ ലളിതമാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും. അഞ്ച് മക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം. ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും സമ്പന്നനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിവാഹം എന്ന് കേട്ടപ്പോള്‍ എല്ലവാരും പ്രതീക്ഷിച്ചത് വമ്പന്‍ ചടങ്ങുകളും സൂപ്പര്‍ സെലിബ്രിറ്റുകളുടെ സാന്നിധ്യവും. എന്നാല്‍ റൊണാള്‍ഡോയുടെയും ജോര്‍ജിന റോഡ്രിഗസിന്റെയും വിവാഹത്തില്‍ പങ്കെടുത്തത് അടുത്ത കുടുംബാംഗങ്ങളും വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളും മാത്രം.
ഇതാവട്ടെ സ്വന്തം വീട്ടിലെ സ്വീകരണ മുറിയിലും. ക്രിസ്റ്റ്യാനോയുടെ ജഴ്‌സി നമ്പറായ ഏഴ് വിവാഹത്തീയതിയായി തെരഞ്ഞെടുക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷേ വിവാഹത്തിന് തെരഞ്ഞെടുത്തത് ഓഗസ്റ്റ് പതിനൊന്ന്. റൊണാള്‍ഡോയും ജോര്‍ജിനയും കണ്ടുമുട്ടിയ പത്താം വാര്‍ഷിക ദിനം. 2016ല്‍ മാഡ്രിഡിലെ ഒരു സ്റ്റോറിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആദിവസത്തിന്റെ ഓര്‍മ്മയില്‍ അഞ്ച് മക്കള്‍ക്ക് പ്രാധാന്യം നല്‍കി ലളിതമായ ചടങ്ങ്.
കുട്ടിക്കാലത്ത് വലിയ കൊട്ടാരം, നീണ്ട വിവാഹവസ്ത്രം, വജ്രക്കിരീടം എന്നിവയൊക്കെയായിരുന്നു തന്റെ വിവാഹസ്വപ്നമെന്നും ഇതെല്ലാം ജീവതത്തിന്റെ ഭാഗമായതോടെ വിവാഹം സ്വകാര്യമായി നടത്താന്‍ തീരുമാനിക്കുക ആയിരുന്നുവെന്ന് ജോര്‍ജിന. ചടങ്ങ് ലളിതമായിരുന്നെങ്കിലും ജോര്‍ജിനയുടെ ആഭരണങ്ങളില്‍ ആഡംബരത്തിന് കുറവുണ്ടായിരുന്നില്ല. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി വലിയൊരു വിവാഹാഘോഷം നടത്താന്‍ ഇരുവര്‍ക്കും പദ്ധതിയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!