
ന്യൂയോര്‍ക്ക്: ഗ്രൂപ്പ് ഘട്ടത്തില്‍ കിട്ടുന്ന മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ? ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് തുല്യ പോയിന്റ് എങ്കില്‍ നോക്കൌട്ടിലെത്താന്‍ എന്തൊക്കെ പരിഗണിക്കും. നോക്കാം ഫിഫയുടെ സങ്കീര്‍ണമായ നിയമങ്ങള്‍. 12 ഗ്രൂപ്പുകള്‍. 48 ടീമുകള്‍. ആദ്യ നോക്കൌട്ടിലേക്ക് 32 ടീമുകള്‍. 12 ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യോഗ്യത. അതായത് 24 ടീമുകള്‍ക്ക്. ബാക്കി 8 ടീമുകള്‍ക്ക് കൂടി അവസരം. എല്ലാം ഗ്രൂപ്പുകളിലേയും ഏറ്റവും മികച്ച എട്ട് ടീമുകളാവും ഗ്രൂപ്പ് ഘട്ട കടമ്പ കടക്കുക.
മൂന്നാം സ്ഥാനക്കാരുടെ പോയിന്റ് തുല്യമെങ്കില്‍, നേടിയ ഗോളും വഴങ്ങിയ ഗോളും തമ്മിലുള്ള അന്തരം പരിഗണിക്കും. ഇവിടെയും തുല്യമെങ്കില്‍, ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ടീമിന് നോക്കൌട്ട് കളിക്കാം. ആ മാനദണ്ഡത്തിലും തീരുമാനം വന്നില്ലെങ്കില്‍, അടുത്ത വഴി. ഫെയര്‍ പ്ലേ പെയിന്റുകള്‍ പരിഗണിക്കും. ടീമംഗങ്ങള്‍ക്കും ടീം ഒഫീഷ്യല്‍സിനും കിട്ടുന്ന യെല്ലോ റെഡ് കാര്‍ഡുകള്‍ ഭാവി നിര്‍ണയിക്കും. ഇതിനും മാനദണ്ഡങ്ങളുണ്ട്. ഒരു മഞ്ഞ കാഡ് കിട്ടിയാല്‍ മൈനസ് ഒന്ന്. നേരിട്ടല്ലാതെ ചുവപ്പ് കാര്‍ഡ് എങ്കില്‍ മൈനസ് മൂന്ന്.
അതായത് രണ്ടാമതും മഞ്ഞ കിട്ടി, പുറത്തുപോകേണ്ടി വന്നാല്‍, മൈനസ് മൂന്ന്. ഡയറക്ട് റെഡ് കാഡ് എങ്കില്‍ മൈനസ് നാല് പോയിന്റ്. ഒരേ സമയം മഞ്ഞയും ചുവപ്പും കിട്ടിയാല്‍ -5 പോയിന്റ്. അതായത് ഓരോ കാര്‍ഡും രണ്ടാം റൌണ്ടിലേക്കുള്ള വഴിയടയക്കുന്നതില്‍ നിര്‍ണായകം. ഇതെല്ലാം കണക്കു കൂട്ടിയിട്ടും ടീമുകള്‍ തുല്യമെങ്കില്‍, ഒടുവില്‍ പ്രഖ്യാപിച്ച ഫിഫ റാങ്കിങ് അടിസ്ഥാനമാക്കി യോഗ്യത നിര്‍ണയിക്കും. ഇങ്ങനെ മൂന്നാം സ്ഥാനക്കാരായി വന്ന് ഫിഫ ടൂര്‍ണമെന്റുകളില്‍ തിളങ്ങിയവര്‍ ഏറെയുണ്ട്.
1990 ലെ ഫിഫ ലോകകപ്പ്. അര്‍ജന്റീന ഗ്രൂപ്പ് ബിയില്‍ കാമറൂണ്‍, റുമാനിയ രാജ്യങ്ങള്‍ക്ക് പിറകില്‍ മൂന്നമതായി ഫിനിഷ് ചെയ്തു. പക്ഷേ, മികച്ച മൂന്നാം സ്ഥാനക്കരെന്ന യോഗ്യതയില്‍ നേടി. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിനെ തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ യുഗോ സ്ലാവിയയോട് ജയിച്ചു. സെമിയില്‍ ഇറ്റലിയെ തകര്‍ത്ത് ഫൈനലിലെത്തി. പക്ഷേ ജര്‍മനിയോട് തോറ്റു. 1994 ല്‍ ഇറ്റലി ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാമതായിരുന്നു. പക്ഷേ, ഫൈനല്‍ വരെ എത്തി. ബ്രസീലിനോട് തോറ്റു. ഇതേ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു സ്വീഡനും ബള്‍ഗേറിയയും.
ഇരുടീമും സെമിയിലെത്തി ചരിത്രം കുറിച്ചു. 2016 യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഹംഗറിക്കും ഐസ് ലന്‍ഡിനും പിറകില്‍ മൂന്നാമതായിരുന്നു. പക്ഷേ, ആ വര്‍ഷം കപ്പടിച്ചത് റോണോയുടെ ടീം. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ മൂന്നാം സ്ഥാനക്കാരായി എത്തുന്നവരെ നന്നായി പേടിക്കണമെന്ന് ചുരുക്കം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!