ആ വാര്‍ത്ത സത്യം; സിദാന്‍ വീണ്ടും റയലിന്റെ പരിശീലക കുപ്പായത്തില്‍

By Web TeamFirst Published Mar 11, 2019, 11:20 PM IST
Highlights

സിനദില്‍ സിദാന്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തി. നിലവിലെ പരിശീലകന്‍ സൊളാരിയെ പുറത്താക്കിയാണ് ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച പരിശീലകന് മാഡ്രിഡിലേക്ക് തിരികെയെത്തുന്നത്. 2022 ജൂണ്‍ 30 വരെയാണ് മുന്‍ ഫ്രഞ്ച് താരത്തിന്റെ കരാര്‍.

മാഡ്രിഡ്: സിനദില്‍ സിദാന്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തി. നിലവിലെ പരിശീലകന്‍ സൊളാരിയെ പുറത്താക്കിയാണ് ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച പരിശീലകന് മാഡ്രിഡിലേക്ക് തിരികെയെത്തുന്നത്. 2022 ജൂണ്‍ 30 വരെയാണ് മുന്‍ ഫ്രഞ്ച് താരത്തിന്റെ കരാര്‍. കഴിഞ്ഞ വര്‍ഷം റയലിനെ ചാംപ്യന്‍സ് ലീഗ് കിരീടമണിയിച്ച ശേഷമാണ് സിദാന്‍ സ്ഥാനമൊഴിഞ്ഞിരുന്നത്.

സീസണില്‍ മോശം പ്രകടനമാണ് റയല്‍ തുടരുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അയാക്സിനോട് തോറ്റ് പുറത്തായി. കോപ്പാ ഡെല്‍റേയിലും നേരത്തെ മടങ്ങേണ്ടിവന്നു. ലാ ലിഗയില്‍ ചിരവൈരികളായ ബാഴ്സലോണയ്ക്ക് 12 പോയിന്റുകള്‍ പിന്നിലാണ് റയലിപ്പോള്‍. പരിശീലക സ്ഥാനത്തേക്ക് ഹോസെ മൗറീഞ്ഞോയെ എത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സിദാന് പോയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയിരുന്നു. നേരത്തെ സിദാനും യുവന്റസിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത സീസണിലേക്ക് ടീമിനെ ഒരുക്കുകയെന്നതായിരിക്കും സിദാന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. ലാ ലിഗയിലെ സാധ്യതകളും ഏതാണ്ട് അവസാനിച്ച അവസ്ഥയാണ് റയയിന്. 

click me!