വണ്‍പ്ലസ് 7ടി പ്രോ വരുന്നു; പുതിയ പ്രത്യേകതകള്‍

Published : Aug 05, 2019, 10:18 AM ISTUpdated : Aug 05, 2019, 10:41 AM IST
വണ്‍പ്ലസ് 7ടി പ്രോ വരുന്നു; പുതിയ പ്രത്യേകതകള്‍

Synopsis

ചൈനീസ് സോഷ്യല്‍ മീഡിയ വെയ്ബോയില്‍ ഇപ്പോള്‍ വണ്‍പ്ലസ് 7ടി പ്രോയുടെ ചിത്രം ചോര്‍ന്നു. വണ്‍പ്ലസ് 7 പ്രോ പോലെ തന്നെ നോച്ചില്ലാത്ത ഫുള്‍ സ്ക്രീന്‍ സംവിധാനമാണ് പുതിയ ഫോണിനും എന്നാണ് ചിത്രങ്ങള്‍ പറയുന്നത്. 

ദില്ലി: കഴിഞ്ഞ മെയ് മാസത്തിലാണ് വണ്‍പ്ലസ് 7 പരമ്പരയിലെ ഫോണുകള്‍ ഇറങ്ങിയത്. ഇപ്പോഴും  വിപണിയിലെ ഹോട്ട് ഫോണ്‍ തന്നെയാണ് ഇത്. 48,999 രൂപയിലാണ് വണ്‍ പ്ലസ് 7 പ്രോയുടെ വില ആരംഭിക്കുന്നത്. ഇതിനിടയില്‍ വണ്‍പ്ലസ് വണ്‍പ്ലസ് 7 പ്രോയുടെ പിന്‍ഗാമി വണ്‍പ്ലസ് 7ടി പ്രോയുടെ പണിയിലാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്.

ചൈനീസ് സോഷ്യല്‍ മീഡിയ വെയ്ബോയില്‍ ഇപ്പോള്‍ വണ്‍പ്ലസ് 7ടി പ്രോയുടെ ചിത്രം ചോര്‍ന്നു. വണ്‍പ്ലസ് 7 പ്രോ പോലെ തന്നെ നോച്ചില്ലാത്ത ഫുള്‍ സ്ക്രീന്‍ സംവിധാനമാണ് പുതിയ ഫോണിനും എന്നാണ് ചിത്രങ്ങള്‍ പറയുന്നത്. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് ഈ ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് ക്യൂ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണ് ഇതെന്നാണ് സൂചന.

ഇതിന് ഒപ്പം തന്നെ വയര്‍ലെസ് ചാര്‍ജ് സപ്പോര്‍ട്ടോടെയാണ് ഈ ഫോണ്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. ക്യാമറയിലും അപ്ഗ്രേഡ് ഉണ്ടായേക്കും. എന്തായാലും വരുന്ന സെപ്തംബര്‍ ഒക്ടോബര്‍ മാസത്തിലായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് സൂചന.

PREV
click me!

Recommended Stories

വമ്പൻ ബാറ്ററിയും 165 ഹെര്‍ട്‌സ് ഡിസ്പ്ലേയും ശക്തമായ ഫീച്ചറുകളും; ഐക്യു ഇസഡ്‌11 ലോഞ്ച് ചെയ്‌തു
ടെക്നോ സ്‍പാർക്ക് 50 5ജി നാളെ ഇന്ത്യയിൽ പുറത്തിറങ്ങും, നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ