ഹമ്മോ, കണ്ണുതള്ളുന്ന ഓഫര്‍; ഇയര്‍ബഡ്‌സ്, ഹെഡ്‌ഫോണ്‍, സ്‌പീക്കര്‍ എന്നിവയ്ക്ക് 90 ശതമാനം വരെ വിലക്കിഴിവ്

Published : Nov 09, 2024, 11:03 AM ISTUpdated : Nov 09, 2024, 11:05 AM IST
ഹമ്മോ, കണ്ണുതള്ളുന്ന ഓഫര്‍; ഇയര്‍ബഡ്‌സ്, ഹെഡ്‌ഫോണ്‍, സ്‌പീക്കര്‍ എന്നിവയ്ക്ക് 90 ശതമാനം വരെ വിലക്കിഴിവ്

Synopsis

ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോള്‍...ഓഡിയോ ഉപകരണങ്ങള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ 

ഇ-കൊമേഴ‌്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ വയര്‍ലസ് ഇയര്‍ബഡ്‌സുകള്‍, ഹെഡ്‌ഫോണുകള്‍, സ്‌പീക്കറുകള്‍, സൗണ്ട്‌ബാറുകള്‍ എന്നിവയ്ക്ക് വമ്പിച്ച ഓഫര്‍ നല്‍കുന്നു. 90 ശതമാനം വരെ വിലക്കിഴിവിലാണ് ശബ്ദ ഉപകരണങ്ങള്‍ ആമസോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത്. 

വയര്‍ലസ് ഇയര്‍ബഡ്‌സുകള്‍ക്ക് 75 ശതമാനത്തിലധികം വരെ ഓഫര്‍ ആമസോണിലുണ്ട്. വണ്‍പ്ലസ് നോര്‍ഡ് ബഡ്‌സ് 2ആര്‍ ട്രൂ വയര്‍ലെസ് ഇന്‍ ഇയര്‍ ഇയര്‍ബഡ്‌സിന് 13 ശതമാനമാണ് കിഴിവ്. 2,299 രൂപ വിലയുള്ള ഈ ബഡ്‌സ് ഇപ്പോള്‍ 1,998 രൂപയ്ക്ക് ലഭ്യം. അതേസമയം വണ്‍പ്ലസിന്‍റെ തന്നെ നോര്‍ഡ് ബഡ്‌സ് 3 ട്രൂലി വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡ്‌സിന് 18 ശതമാനം ഓഫുണ്ട്. നോയിസിന്‍റെ പുതിയ ബഡ്‌സ് എന്‍1 പ്രോയ്ക്ക് 70 ശതമാനമാണ് വിലക്കുറവ്. 4,999 രൂപയുടെ ഈ ഇയര്‍ബഡ്‌സ് വെറും 1,499 രൂപയ്ക്ക് വാങ്ങാം. സാംസങ് ഗ്യാലക്‌സി ബഡ്‌സ്2 പ്രോയ്ക്ക് 58 ശതമാനവും, മിവി സൂപ്പര്‍പോഡ്‌സ് ഹാലോ ട്രൂ വയര്‍ലെസ് ഇയര്‍പോഡിന് 76 ശതമാനവുമാണ് ആമസോണ്‍ നല്‍കുന്ന ഓഫ്. സോണി ഡബ്ല്യൂഎഫ്-സി700എന്‍ ബ്ലൂടൂത്ത് ട്രൂലി വയര്‍ലെസ് 38 ശതമാനം ഓഫോടെയും വാങ്ങാം. 

ഹെഡ്‌ഫോണുകളുടെ നിരയിലും വമ്പിച്ച ഓഫറുകളുണ്ട്. ബെല്‍കിന്‍ എക്‌സ് ഡിസ്‌നി, സ്പെഷ്യല്‍ ഡിസ്‌നി 100 മിക്കി ആന്‍ഡ് ഫ്രണ്ട്സ് എഡിഷന്‍ ഹെഡ്‌സെറ്റിന് -93 ശതമാനമാണ് ഓഫ്. 39,999 രൂപ എംആര്‍പിയുള്ള ഈ ഹെഡ്‌ഫോണ്‍ ലഭ്യമായിരിക്കുന്നത് വെറും 2,999 രൂപയ്ക്കാണ് എന്ന് ആമസോണ്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. നോയ്‌സ്-3 വയര്‍ലെസ് ഓണ്‍-ഇയര്‍ ഹെഡ്‌ഫോണ്‍ 64 ശതമാനം ഓഫിലും സിബ്രോണിക്‌സ് തണ്ടര്‍ ബ്ലൂടൂത്ത് 5.3 വയര്‍ലെസ് ഹെഡ്‌സെറ്റ് 53 ശതമാനം ഓഫിലും ലഭിക്കും. സോണി ഡബ്ല്യൂഎച്ച്-സിഎച്ച്720എന്‍ 33 ശതമാനം ഓഫറോടെയും ഇപ്പോള്‍ ആമസോണില്‍ നിന്ന് വാങ്ങാം. ഇതോടൊപ്പം ബ്ലൂടൂത്ത് സ്‌പീക്കര്‍, സൗണ്ട്‌ബാര്‍ എന്നിവയ്ക്കും 60 ശതമാനത്തിലധികം ഓഫര്‍ ആമസോണ്‍ നല്‍കുന്നുണ്ട്. 

Read more: കൈയിലൊതുങ്ങുന്ന വിലയിലെ ഫ്ലാഗ്ഷി‌പ്പ് ലെവല്‍ ഫോണ്‍; ഐഫോണ്‍ എസ്ഇ 4ന് എത്ര രൂപയാകും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി