ആമസോണില്‍ വില്‍പന പൊടിപൂരം, പ്രൈം ഡേ സെയിൽ തിയതികളായി; വിലക്കിഴിവും ഓഫറുകളും ഇങ്ങനെ

Published : Jul 03, 2024, 10:37 AM ISTUpdated : Jul 03, 2024, 10:39 AM IST
ആമസോണില്‍ വില്‍പന പൊടിപൂരം, പ്രൈം ഡേ സെയിൽ തിയതികളായി; വിലക്കിഴിവും ഓഫറുകളും ഇങ്ങനെ

Synopsis

ഇന്ത്യൻ-വിദേശ ബ്രാൻഡുകളുൾപ്പെടെ ഇന്‍റൽ, സാംസങ്, വൺപ്ലസ്, ഐഖൂ, ഓണർ, സോണി, അസ്യൂസ് എന്നിങ്ങനെ 450ലേറെ ബ്രാൻഡുകളാണ് വില്‍പനയ്ക്കെത്തിയിരിക്കുന്നത്

ദില്ലി: ആമസോണിന്‍റെ ഈ വർഷത്തെ പ്രൈം ഡേ വില്‍പനമേള ജൂലൈ 20ന് തുടങ്ങും. അർധരാത്രി 12 മണിക്കാണ് പ്രൈം ഡേ സെയിൽ ആരംഭിക്കുക. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വില്‍പനമേള ആമസോൺ പ്രൈം ഉപഭോക്താക്കളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. വിവിധ വിഭാഗങ്ങളിലായി വൻ വിലക്കിഴിവാണ് മേളയിൽ ഉണ്ടാകുക. ആകർഷകമായ ഓഫറുകളും ഇഎംഐ പ്ലാനുകളും ഇതൊടൊപ്പം ലഭ്യമാകും. ആമസോൺ എക്കോ ഉപകരണങ്ങളുൾപ്പെടെയാണ് വൻവിലക്കുറവിൽ വില്‍പനയ്ക്ക് ലഭ്യമാകുക. ജൂലൈ 20, 21 തീയതികളിലാണ് പ്രൈം ഡേ സെയിൽ നടക്കുക.

ഇന്ത്യൻ-വിദേശ ബ്രാൻഡുകളുൾപ്പെടെ ഇന്‍റൽ, സാംസങ്, വൺപ്ലസ്, ഐഖൂ, ഓണർ, സോണി, അസ്യൂസ് എന്നിങ്ങനെ 450ലേറെ ബ്രാൻഡുകളാണ് വില്‍പനയ്ക്കെത്തിയിരിക്കുന്നത്.

എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകളിൽ നിന്നും ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ നിന്നും 10 ശതമാനം വിലക്കിഴിവ് ഈ സെയിലിൽ ലഭിക്കും. കൂടാതെ ആമസോൺ ഐസിഐസിഐ ക്രെഡിറ്റ്കാർഡ് ഉപഭോക്താക്കൾക്ക് 2500 രൂപ വരെ വെൽക്കം റിവാർഡ് ആയും പ്രൈം ഉപഭോക്താക്കൾക്ക് 300 രൂപ കാഷ്ബാക്കായും 2200 രൂപ വരെയുള്ള റിവാർഡുകളുമായാണ് ലഭിക്കും. പ്രൈം അംഗങ്ങൾക്കും 30 ദിവസത്തെ സൗജന്യ ട്രയൽ സബ്‌സ്‌ക്രിപ്ഷൻ എടുത്തവർക്കും ഓഫറുകൾ ലഭിക്കും. ഏറെ ഉല്‍പനങ്ങള്‍ വില്‍പന മേളയിലുണ്ടാവും. 

ഒരു മാസം 299 രൂപയാണ് പ്രൈം അംഗത്വത്തിന്‍റെ വില. മൂന്ന് മാസത്തേക്ക് 599 രൂപയും ഒരു വർഷത്തേക്ക് 1499 രൂപയും ആണ് നിരക്ക്. ആമസോൺ പ്രൈം ഷോപ്പിങ് എഡിഷൻ പ്ലാനിന് 399 രൂപയാണ് വില. പ്രൈം അംഗങ്ങൾക്ക് അതിവേഗ ഡെലിവറിയ്ക്ക് പുറമേ ആമസോൺ പ്രൈം വീഡിയോ, മ്യൂസിക്, പ്രൈം റീഡിങ് എന്നിവയും ലഭിക്കും. 

Read more: വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ മാറ്റം വരുന്നു; സെറ്റിങ്‌സിനായി ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി