ഐഫോണ്‍ 13ന് അടക്കം വന്‍ വിലക്കുറവ്; ആമസോണ്‍ പ്രൈം ഡേ ഓഫര്‍ ഇങ്ങനെ

Published : Jul 23, 2022, 05:22 PM ISTUpdated : Jul 23, 2022, 05:23 PM IST
ഐഫോണ്‍ 13ന് അടക്കം വന്‍ വിലക്കുറവ്; ആമസോണ്‍ പ്രൈം ഡേ ഓഫര്‍ ഇങ്ങനെ

Synopsis

ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവരും വളരെ ശ്രദ്ധയോടെ നോക്കുന്ന ഡീലുകള്‍ സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിലാണ്. ഫ്ലാഗ്ഷിപ്പ് ഉപകരണങ്ങള്‍ മുതല്‍ മിഡ് റൈഞ്ച് ഉപകരണങ്ങള്‍ വരെ മികച്ച വിലക്കുറവോടെ ലഭിക്കുന്നുണ്ട്.

മസോൺ പ്രൈം ഡേ പ്രൈം അംഗങ്ങൾക്കായി ലൈവായി കഴിഞ്ഞു.  പുതിയ വരിക്കാരെ ആകർഷിക്കുന്നതിനായാണ് മികച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവര്‍ഷവും ആമസോണ്‍ സംഘടിപ്പിക്കുന്നത്. പ്രൈം ഡേ സെയിൽ 2022 ജൂലൈ 24 വരെ ഉണ്ടാകും. ആമസോൺ അതിന്റെ പ്രൈം അംഗങ്ങൾക്ക് എല്ലാ വിഭാഗത്തിലും മികച്ച ഡീലുകളും ഓഫറുകളും ഈ ദിനങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 

സ്‌മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ & ബ്യൂട്ടി, പലചരക്ക് സാധനങ്ങൾ, ആമസോൺ ഉപകരണങ്ങൾ, വീട്, അടുക്കള, ഫർണിച്ചറുകൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ വരെ മികച്ച വിലയില്‍ സ്വന്തമാക്കാം, പ്രൈം അംഗങ്ങൾക്ക് പുതിയ ലോഞ്ചുകളും മികച്ച ആനുകൂല്യങ്ങളും ആമസോൺ പ്രൈം ഡേ സെയിൽ ദിനങ്ങളില്‍ ലഭിക്കും.

ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവരും വളരെ ശ്രദ്ധയോടെ നോക്കുന്ന ഡീലുകള്‍ സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിലാണ്. ഫ്ലാഗ്ഷിപ്പ് ഉപകരണങ്ങള്‍ മുതല്‍ മിഡ് റൈഞ്ച് ഉപകരണങ്ങള്‍ വരെ മികച്ച വിലക്കുറവോടെ ലഭിക്കുന്നുണ്ട്.തിരഞ്ഞെടുത്ത ജനപ്രിയ ഫോണുകളിലെ ചില ഡീലുകൾ ഇതാ.

ആപ്പിൾ ഐഫോൺ 13

ആമസോൺ പ്രൈം ഡേ സെയിലിൽ ഐഫോൺ 13 64,900 രൂപയ്ക്കാണ് വിൽക്കുന്നത്. ആമസോൺ ഐഫോൺ 13 ന് 2000 രൂപയുടെ കിഴിവ് ഇതിലൂടെ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു, ഫോണിന്റെ വിപണിയിലെ നിലവിലെ വിൽപ്പന വില 66,900 രൂപയാണ്.  ഫ്ലാറ്റ് കിഴിവിനൊപ്പം, നിങ്ങൾക്ക് എക്സേഞ്ച് ഓഫറുകള്‍ ഉപയോഗിച്ചാല്‍ 12, 950 രൂപ വരെ കിഴിവ്  ലഭിക്കും.  സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, സിനിമാറ്റിക് മോഡ് എന്നിവയുണ്ട്, കൂടാതെ A15 ബയോണിക് ചിപ്‌സെറ്റ് എന്നീ പ്രത്യേകതകള്‍ ഉള്ള ഫോണാണ് ആപ്പിൾ ഐഫോൺ 13

വണ്‍പ്ലസ് 10 പ്രോ 5ജി

ഐഫോണ്‍ താല്‍പ്പര്യമില്ലാത്തവരെ ആകര്‍ഷിക്കുന്ന ഫോണാണ് . സാധാരണയായി 71,999 രൂപയ്ക്ക് വിൽക്കുന്ന സ്മാർട്ട്‌ഫോൺ വണ്‍പ്ലസ് 10 പ്രോ 5ജി. ഇപ്പോൾ ആമസോൺ പ്രൈം ഡേ സെയിലിൽ വണ്‍പ്ലസ് 10 പ്രോ 5ജി ഫോണ്‍  58,890 രൂപയ്ക്ക് വാങ്ങാം. ഇത് ബാങ്ക് ഓഫരുകള്‍ അടക്കമാണ് ലഭിക്കുന്നത്. 120 ഹെര്‍ട്സ് റീഫ്രഷ് നിരക്കുള്ള  6.7 ഇഞ്ച് LTPO ഡിസ്‌പ്ലേയാണ് ഈ ഫോണിന്‍റെ സവിശേഷത. ക്യൂവല്‍കോം സ്നാപ്ഡ്രഗണ്‍ 8 ജെന്‍ 1 പ്രൊസസറും 12ജിബി വരെ റാമും ഈ ഫോണിനുണ്ട്.

വണ്‍പ്ലസ് 10 ആര്‍

നിങ്ങൾ മിഡ് റേഞ്ച് സെഗ്‌മെന്റിൽ ഓപ്ഷനുകൾക്കായി തിരയുകയാണെങ്കിൽ, വണ്‍പ്ലസ് 10 ആറിന്‍റെ ഓഫര്‍ ഉപകാരപ്പെടും. സാധാരണ വിൽപ്പന വിലയായ 39,999 രൂപയാണ്. എന്നാല്‍ പ്രൈം ഡേയില്‍ ബാങ്ക് ഓഫറോടെ 10 ആര്‍ 33,999 രൂപയ്ക്ക് ലഭിക്കും. ഫ്ലൂയിഡ് പെർഫോമൻസിനായി മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് പ്രോസസറിൽ നിന്നാണ് പുതുതായി ലോഞ്ച് ചെയ്ത സ്മാർട്ട്‌ഫോൺ അതിന്റെ പവർ എടുക്കുന്നത്.50 എംപി പ്രൈമറി സെൻസറും ഇതിന്‍റെ സവിശേഷതയാണ്, മുൻവശത്ത് സെൽഫികൾക്കായി 16 മെഗാപിക്സൽ സോണി സെൻസർ ഉണ്ട്.

ഷവോമി 11 ടി പ്രോ

ആമസോണില്‍ പ്രൈം ഡേ സെയിലില്‍ ബാങ്ക് ഓഫർ ഉൾപ്പെടെ 30,999 രൂപയ്ക്കാണ് ഷവോമി 11 ടി പ്രോ വിൽക്കുന്നത്. ഇതിന്‍റെ സാധാരണ വിൽപ്പന വില 35,999 രൂപയാണ്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ചിപ്പാണ് ഈ ഫോണിന് ശക്തി നല്‍കുന്നത്.

Amazon Prime Day Sale 2022: ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 23 ന്; കാത്തിരിക്കുന്നത് വമ്പൻ കിഴിവുകൾ
 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി