ആപ്പിള്‍ ഐഫോണിന് വന്‍ വിലക്കുറവ്; ഓഫര്‍ ചൊവ്വാഴ്ച കൂടി

Web Desk   | Asianet News
Published : Aug 25, 2020, 04:45 PM IST
ആപ്പിള്‍ ഐഫോണിന് വന്‍ വിലക്കുറവ്; ഓഫര്‍ ചൊവ്വാഴ്ച കൂടി

Synopsis

ഏപ്രില്‍ ആദ്യമാണ് ഐഫോണ്‍ എസ്ഇ 2020 അവതരിപ്പിച്ചത്. ആ സമയത്ത് 64ജിബി പതിപ്പിന് 42,500 രൂപയും, 128 ജിബി പതിപ്പിന് 47,800 രൂപയും, 256 ജിബി പതിപ്പിന് 58,300 രൂപയുമാണ് വിലയുണ്ടായിരുന്നത്.

ദില്ലി: ആപ്പിള്‍ ഐഫോണിന്‍റെ വിലകുറഞ്ഞ മോഡലുകളായ ഐഫോണ്‍ എസ്ഇ, ആപ്പിള്‍ ഐഫോണ്‍ XR എന്നിവയ്ക്ക് വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ട്. ഓഗസ്റ്റ് 22ന് തുടങ്ങിയ വിലക്കുറവ് ഓഗസ്റ്റ് 25 ചൊവ്വാഴ്ച കൂടി ലഭ്യമാകും. ആപ്പിള്‍ ഡേയ്സ് എന്ന ആപ്പിള്‍ പ്രോഡക്ടുകളുടെ ഓഫര്‍ വില്‍പ്പനയോട് അനുബന്ധിച്ചാണ് ഇത്. 

ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2020 ബാങ്ക് ഓഫറുകള്‍ ഒന്നും ഇല്ലാതെ തന്നെ 64ജിബി പതിപ്പിന് 35,999 രൂപയാണ് വില. അതേ സമയം ഇതേ ഫോണിന്‍റെ 128 ജിബി പതിപ്പിന് വില 40,999 രൂപയാണ് വില, 256 ജിബി പതിപ്പിന് 50,999 രൂപയാണ് ഫ്ലിപ്പ്കാര്‍ട്ടിലെ വില. ഐഫോണ്‍ XRന്‍റെ 64 ജിബി പതിപ്പിന് വില 45,999 രൂപയാണ്. ഇതേ ഫോണിന്‍റെ 128 ജിബി പതിപ്പിന് വില 51,999 രൂപയാണ് വില. ഈ ഫ്ലാറ്റായ വിലക്കുറവിന് പുറമേ ആക്സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഡിസ്ക്കൌണ്ട് ലഭിക്കും. ഒപ്പം 13,450 രൂപ വരെ വിലക്കുറവ് പഴയ ഫോണ്‍ എക്സേഞ്ചിലൂടെയും നേടാം.

ഏപ്രില്‍ ആദ്യമാണ് ഐഫോണ്‍ എസ്ഇ 2020 അവതരിപ്പിച്ചത്. ആ സമയത്ത് 64ജിബി പതിപ്പിന് 42,500 രൂപയും, 128 ജിബി പതിപ്പിന് 47,800 രൂപയും, 256 ജിബി പതിപ്പിന് 58,300 രൂപയുമാണ് വിലയുണ്ടായിരുന്നത്.

ഐഫോണ്‍ എസ്ഇയുടെ പുതിയ പതിപ്പില്‍ പ്രോസസ്സര്‍ ചിപ്പായി ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്ന എ13 ബയോണിക്ക് ചിപ്പാണ്. നിലവില്‍ ഐഫോണിന്‍റെ ഹൈ എന്‍റ് ഫോണുകളായ ഐഫോണ്‍ 11, 11 പ്രോ എന്നിവയില്‍ ഉപയോഗിക്കുന്ന ചിപ്പാണ് ഇത്. പിന്നില്‍ സിംഗിള്‍ ക്യാമറ മാത്രമാണ് ഈ ഫോണിന് ഉള്ളത്. ഇത് 12 എംപിയാണ്. മുന്നിലെ സെല്‍ഫി ക്യാമറ 7 എംപിയാണ്.
 

PREV
click me!

Recommended Stories

ഹേയ് 'വൺപ്ലസ് ലവേഴ്സ്', രാജ്യത്ത് ലോഞ്ചിന് മുന്നെ വൺപ്ലസ് 15R ന്റെ വിലയും മറ്റ് വിവരങ്ങളും ചോർന്നു
വെറുതെ പറയുന്നതല്ല, ഇത് ക്യാമറ ഇല്ലാത്ത ഐ ഫോൺ! വിലയാണേൽ ക്യാമറ ഉളള ഐഫോണിനേക്കാൾ കൂടുതൽ, പക്ഷേ എല്ലാവർക്കും കിട്ടില്ല