Latest Videos

'ഡിസൈനിംഗ് സിംഹം' ആപ്പിള്‍ വിട്ടു; സ്വന്തമായി സ്ഥാപനം തുടങ്ങും

By Web TeamFirst Published Jul 15, 2022, 8:14 AM IST
Highlights

സ്വന്തം കമ്പനി സ്ഥാപിക്കുന്ന ജോണി ഐവ് ഈ സ്ഥാപനം വഴി ആപ്പിളിനുള്ള സേവനം തുടരും എന്നാണ് വിവരം. എന്നാല്‍ ഇതുവരെ ആപ്പിളിന് മാത്രം സ്വന്തമായിരുന്ന ഇദ്ദേഹത്തിന്‍റെ ഡിസൈനിംഗ് വൈദഗ്ധ്യം ഇനി മറ്റു കമ്പനികള്‍ക്ക് കൂടി പ്രയോജനപ്പെടുത്താന്‍ സാധിക്കും.

പ്പിള്‍ ഐഫോണ്‍ അടക്കം ആപ്പിള്‍ ഉപകരണങ്ങളുടെ ഡിസൈനറായ ജോണി ഐവ് ആപ്പിളില്‍ (Apple) നിന്നും രാജിവച്ചു. സ്വന്തമായി സംരംഭം തുടങ്ങനാണ് ജോണി ഐവ്  (Jony Ive) 30 വര്‍ഷത്തോളം നീണ്ട ആപ്പിള്‍ ജീവിതം അവസാനിപ്പിച്ചത് എന്നാണ് വിവരം. ആപ്പിള്‍ എന്ന കമ്പനിയുടെ സംഘടന രീതികളും, ടെക്നോളജിയും എല്ലാം രൂപീകരിച്ചത് സ്റ്റീവ് ജോബ്സ് ആണെങ്കില്‍ ഐമാക് മുതല്‍ ഐഫോണ്‍ വരെ ആപ്പിളിന്‍റെ ടെക് ലോകത്ത് വെന്നിക്കൊടി പാറിച്ച എല്ലാ ഉപകരണങ്ങളുടെയും ഡിസൈന് പിന്നിലെ തലച്ചോര്‍ ജോണി ഐവ്  ആണ്.

സ്വന്തം കമ്പനി സ്ഥാപിക്കുന്ന ജോണി ഐവ് ഈ സ്ഥാപനം വഴി ആപ്പിളിനുള്ള സേവനം തുടരും എന്നാണ് വിവരം. എന്നാല്‍ ഇതുവരെ ആപ്പിളിന് മാത്രം സ്വന്തമായിരുന്ന ഇദ്ദേഹത്തിന്‍റെ ഡിസൈനിംഗ് വൈദഗ്ധ്യം ഇനി മറ്റു കമ്പനികള്‍ക്ക് കൂടി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഇദ്ദേഹത്തിന്‍റെ ഡിസൈനിംഗ് കഴിവിനെ എന്നും പുകഴ്ത്തുന്ന വ്യക്തിയാണ് ഇപ്പോഴത്തെ ആപ്പിള്‍ സിഇഒ ടിം കുക്ക്. 

ആപ്പിള്‍ പാര്‍ക്ക് എന്ന ആപ്പിളിന്‍റെ ആസ്ഥാന മന്ദിരം ഡിസൈന്‍ ചെയ്തതും ഇദ്ദേഹമാണ്. ടെക് ഡിസൈനിംഗ് രംഗത്തെ ടോപ്പ് നോച്ച് എന്ന് വിശേഷിപ്പിക്കുന്ന ആപ്പിള്‍ ടീമിനെ വളര്‍ത്തിയെടുത്തത് ഇദ്ദേഹമാണ്. എന്തായാലും ജോണി ഐവുമായി ഇനിയും സഹകരിക്കും എന്ന് ആപ്പിള്‍ വ്യക്തമാക്കി കഴിഞ്ഞു. 

ജോണി ഐവ് ആപ്പിളിനെ സംബന്ധിച്ച് ഒരു വെറും ഡിസൈനിംഗ് വിദഗ്ധന്‍ മാത്രമല്ല. അദ്ദേഹത്തിന്‍റെ പ്രധാന്യം സാക്ഷല്‍ സ്റ്റീവ് ജോബ്സ് തന്നെ തന്‍റെ ആത്മകഥയില്‍ പറയുന്നുണ്ട്. സ്റ്റീവിന്‍റെ  'ആത്മീയ പങ്കാളി'യെന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. താന്‍ മനസില്‍ കാണുന്നത് യാഥാര്‍ത്ഥ്യമാക്കുന്ന തന്റെ പങ്കാളിയാണ് ഐവ് എന്നും ജോബ്‌സ് ആത്മകഥയില്‍ പറയുന്നു. 1992 ലാണ് ബ്രിട്ടീഷുകാരനായ ഐവ് ആപ്പിളില്‍ ചേരുന്നത്. 

ഐവ് ആപ്പിളില്‍ നിന്നും ഇറങ്ങുന്നതോടെ ഇനി ആപ്പിളിന്റെ ഡിസൈന്‍ ടീം ലീഡര്‍മാര്‍ ഇവാന്‍സ് ഹാന്‍കിയും അലന്‍ ഡൈയും ആയിരിക്കും. ഇരുവരും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ജെഫ് വില്ല്യംസിനോടായിരിക്കും റിപ്പോര്‍ട്ടു ചെയ്യുക.ഇവാന്‍സിന്റെ നേതൃത്വത്തില്‍ ഡിസൈന്‍ ടീം മികച്ച പ്രകടനം നടത്തുമെന്ന് ഐവ് വിടവാങ്ങല്‍ കത്തില്‍ പറയുന്നുണ്ട്.

അതേ സമയം ടെക് ലോകത്തെ പലരും സംശയത്തോടെ ഐവിന്‍റെ ആപ്പിളിലെ പടിയിറക്കത്തെ കാണുന്നുണ്ട്. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സമയമാണിപ്പോള്‍ എന്നാണ് മാസങ്ങൾക്ക് മുൻപ് ഐവ് പറഞ്ഞത്. ഇവിടെ നിന്നും പിന്നോട്ട് പോയി സ്വന്തം പാത തെരഞ്ഞെടുക്കുകയാണ് ഐവ്. അടുത്തിടെയായി ഹാര്‍ഡ് വെയര്‍ ബിസിനസില്‍ നേരിടുന്ന തിരിച്ചടികളെ ഈ പടിയിറക്കവുമായി കൂട്ടിവായിക്കുന്നവരുണ്ട്.

'ഐഫോണ്‍ സുരക്ഷിതമല്ലെന്ന് ആപ്പിള്‍ തന്നെ പറയുന്നോ': ലോക്ക്ഡൌണ്‍ മോഡ് വന്ന വഴി

ഐഫോൺ 14 ലോഞ്ച് എഫക്ട്? ഫോക്‌സ്‌കോണിൽ കൂടുതൽ പേർക്ക് ജോലി! ഒപ്പം ആകര്‍ഷകമായ ആനുകൂല്യങ്ങളും

click me!