കാരണം വ്യക്തമല്ല; ഇന്ത്യക്കാര്‍ക്ക് ഒരു ഇരുട്ടടി നല്‍കി ആപ്പിളിന്‍റെ നീക്കം.!

Published : Oct 16, 2022, 10:27 AM IST
കാരണം വ്യക്തമല്ല; ഇന്ത്യക്കാര്‍ക്ക് ഒരു ഇരുട്ടടി നല്‍കി ആപ്പിളിന്‍റെ നീക്കം.!

Synopsis

സ്റ്റാൻഡേർഡ് വേരിയന്റിന്‍റെ വില വർദ്ധനയോടെ, മറ്റെല്ലാ വേരിയന്റുകളുടെയും വിലയും വർദ്ധിച്ചു. 

മുംബൈ: ആപ്പിൾ ഐഫോൺ എസ്ഇ 2022 ഇന്ത്യയിൽ 6,000 രൂപ വര്‍ദ്ധിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്‍റെ ഏറ്റവും വിലകുറഞ്ഞ ഫോണായി കണ്ടിരുന്ന ഐഫോൺ എസ്ഇ 2022ന് 43,900 രൂപയായിരുന്നു ലോഞ്ചിംഗ് സമയത്തെ വില. പുതിയ വില വർദ്ധനയെത്തുടർന്ന് ഐഫോൺ എസ്ഇ 2022 സ്റ്റാൻഡേർഡ് 64 ജിബി മോഡലിന് 49,900 രൂപയാണ് ഇനി നല്‍കേണ്ടത്.

സ്റ്റാൻഡേർഡ് വേരിയന്റിന്‍റെ വില വർദ്ധനയോടെ, മറ്റെല്ലാ വേരിയന്റുകളുടെയും വിലയും വർദ്ധിച്ചു. ഐഫോൺ എസ്ഇ 3 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 48,900 രൂപയിൽ നിന്ന് 54,900 രൂപയായപ്പോൾ 256 ജിബി വേരിയന്റിന്റെ വില 58,900 രൂപയിൽ നിന്ന് 64,900 രൂപയായി ഉയർന്നു.

ഐഫോൺ എസ്ഇ 2022 മോഡലുകളുടെ വര്‍ദ്ധിപ്പിച്ച വിലകൾ ഔദ്യോഗിക ആപ്പിൾ വെബ്സൈറ്റിൽ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. എന്നാൽ വില വർദ്ധനയ്ക്ക് പിന്നിലെ കൃത്യമായ കാരണം ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.

കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ എസ്ഇയുടെ പുത്തന്‍ മോഡല്‍ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് വഴി ബിഗ് ദീപാവലി സെയിലില്‍ ഇപ്പോള്‍ ഉള്ള വില വര്‍ദ്ധനവില്‍ നിന്നും കുറഞ്ഞ വിലയില്‍ ഫോണ്‍ ലഭിക്കും. ഫ്ലിപ്കാർട്ടില്‍ ഐഫോൺ എസ്ഇ 2022 64ജിബി സ്റ്റോറേജ് വേരിയന്റിന് 47,990 രൂപയും 128 GB സ്റ്റോറേജ് വേരിയന്റിന് 52,990 രൂപയും ഒടുവിൽ 256 GB വേരിയന്റിന് 52,990 രൂപയുമാണ് വില.

വെബ്‌സൈറ്റിൽ ലഭ്യമായ മറ്റ് ഓഫറുകളും കിഴിവുകളും ഉപയോഗിച്ച് അവയുടെ വിലകൾ ഇനിയും കുറയാൻ സാധ്യതയുണ്ട്. സ്പെസിഫിക്കേഷനുകളെക്കുറിച്ച് പറയുമ്പോൾ, ഐഫോണ്‍ എസ്ഇ എ15 ബയോണിക് ചിപ്‌സെറ്റിലാണ് വരുന്നത്. അടുത്തിടെ സമാരംഭിച്ച ഐഒഎസ് 16 അപ്‌ഡേറ്റ് ഈ ഫോണില്‍ ലഭിക്കും. 4.7 ഇഞ്ച് റെറ്റിന എച്ച്‌ഡി ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. 

ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, ഐഫോണ്‍ എസ്ഇ 2022 മോഡലിന് പിന്നിൽ 12 എംപി വൈഡ് ആംഗിൾ ക്യാമറ ലെൻസുമായി വരുന്നു, മുൻവശത്ത് 7 എംപി ക്യാമറയുണ്ട്. മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്,റെഡ് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. 

പിക്സൽ 7 പ്രോ കൊള്ളാം ; പക്ഷേ ചില പ്രശ്നങ്ങളുണ്ടല്ലോ ​ഗൂ​ഗിളേ.... !

'എന്നെക്കാള്‍ മുന്‍പേ എന്‍റെ ഗര്‍ഭം എന്‍റെ ആപ്പിള്‍ വാച്ച് മനസിലാക്കി'; വൈറല്‍ കുറിപ്പുമായി യുവതി

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസ് ഇന്ത്യയിലെ പ്രവര്‍ത്തനം അടച്ചുപൂട്ടുന്നോ? വാര്‍ത്തകളില്‍ പ്രതികരണവുമായി കമ്പനി സിഇഒ
ഐക്യു 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?