ആപ്പിള്‍ ഐഫോണ്‍ 12ന്‍റെ വില സൂചനകള്‍ പുറത്ത്

Web Desk   | Asianet News
Published : Jun 26, 2020, 05:23 PM ISTUpdated : Jun 26, 2020, 05:25 PM IST
ആപ്പിള്‍ ഐഫോണ്‍ 12ന്‍റെ വില സൂചനകള്‍ പുറത്ത്

Synopsis

ഐഫോണുമായി ബന്ധപ്പെട്ട വിലവിവരങ്ങള്‍ സംബന്ധിച്ച് ഐഫോണ്‍ ലോഞ്ചിന് മുന്‍പ് സൂചന നല്‍കുന്ന @omegaleaks ഇത്തവണയും ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 12 സംബന്ധിച്ച വിവിധ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലും ടെക് സൈറ്റുകളിലും സജീവമാണ്. എന്നാല്‍ ശരിക്കും ഐഫോണിന്‍റെ പുതിയ പതിപ്പിന്‍റെ പ്രത്യേകതകള്‍ക്കപ്പുറം എല്ലാവര്‍ക്കും അറിയേണ്ടത് എന്ത് വിലവരും പുതിയ ഐഫോണിന് എന്നാണ്. അടുത്തിടെ പുറത്തുവന്ന സൂചനകള്‍ പ്രകാരം അടുത്ത ഐഫോണിന് പ്രതീക്ഷിച്ച വില വരില്ലെന്നാണ് സൂചന.

ഐഫോണുമായി ബന്ധപ്പെട്ട വിലവിവരങ്ങള്‍ സംബന്ധിച്ച് ഐഫോണ്‍ ലോഞ്ചിന് മുന്‍പ് സൂചന നല്‍കുന്ന @omegaleaks ഇത്തവണയും ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഐഫോണിന്‍റെ ഏറ്റവും കുറഞ്ഞ പതിപ്പിന് ഇവരുടെ ട്വീറ്റില്‍ പറയുന്ന വില 600 ഡോളറിന് താഴെ വരും എന്നാണ് പറയുന്നത്.കൃത്യമായി ഇവര്‍ നല്‍കുന്ന സൂചന അനുസരിച്ച് ആപ്പിള്‍ ഐഫോണ്‍ എന്‍ട്രി ലെവല്‍ ഫോണിന് വില 549 ഡോളര്‍ ആയിരിക്കും അതായത് ഇപ്പോഴത്തെ നിരക്കില്‍ 41530 രൂപ. ഐഫോണ്‍ 12ന്‍റെ എന്‍ട്രി ലെവല്‍ ഫോണ്‍ 5.4 ഇഞ്ച് വലിപ്പത്തിലുള്ള 4ജി പതിപ്പ് ഐഫോണ്‍ ആണ്. നേരത്തെ മറ്റൊരു ലീക്കറായ ഇവന്‍ ജോണ്‍ ഈ ഫോണിന് പ്രവചിച്ച വില 645 ഡോളര്‍ ആയിരുന്നു.

Read More: പുതിയ ഐഫോണ്‍ 12 എങ്ങനെ; വിവരങ്ങള്‍ പുറത്ത്

നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ആപ്പിള്‍ ഐഫോണ്‍ 12ന്‍റെ മോഡലുകള്‍ നാല് പതിപ്പുകളായി എത്തുന്നു എന്നാണ് സൂചന. 5.4 ഇഞ്ച് ഐഫോണ്‍ 12, 6.1 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 മാക്സ്, ഐഫോണ്‍ 12 പ്രോ മാക്സ്, പ്രോ മാക്സിന്‍റെ സ്ക്രീന്‍ വലിപ്പം 6.7 ഇഞ്ചായിരിക്കും. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പിലാണ് ചോര്‍ന്നിരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം ഐഫോണ്‍ 12ന് ഉണ്ടാകുക. 

 ഈ വര്‍ഷം സെപ്തംബറില്‍ പുറത്തിറങ്ങും എന്ന് കരുതുന്ന ഐഫോണ്‍ 12 ന്‍റെ ഡിസൈന്‍ സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പുതിയ ഐഫോണ്‍ മോഡലിന്‍റെ ഡിസൈനില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് പുതിയ ലീക്ക് നല്‍കുന്ന സൂചന.

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി