ഐഫോണ്‍ 13ന് വന്‍ വിലക്കുറവ്; ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

Published : Jun 11, 2023, 05:06 PM IST
ഐഫോണ്‍ 13ന് വന്‍ വിലക്കുറവ്; ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

Synopsis

നിലവിൽ ആപ്പിൾ ഐഫോൺ 13 28 ജിബി സ്റ്റോറേജ് മോഡലിന് ഫ്ലിപ്കാർട്ടിൽ 58,749 രൂപ വിലയിൽ ലഭ്യമാകും. 

ദില്ലി: ഐഫോൺ പ്രേമികൾക്ക് സന്തോഷ വാര്‍ത്ത. ഐഫോണ്‍ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്.  നിർദ്ദിഷ്ട ബാങ്ക് കാർഡ് ഉപയോഗിച്ച് 58,749 രൂപയിൽ താഴെ ഐഫോണ്‍ 13 5ജി ഫോണ്‍ വാങ്ങാനാണ് ഇപ്പോള്‍ അവസരം. എക്സേഞ്ച് ഓഫറുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വാങ്ങാനുള്ള അവസരവും ഫ്ലിപ്പ്കാര്‍ട്ട് ഒരുക്കുന്നുണ്ട്. 

നിലവിൽ ആപ്പിൾ ഐഫോൺ 13 28 ജിബി സ്റ്റോറേജ് മോഡലിന് ഫ്ലിപ്കാർട്ടിൽ 58,749 രൂപ വിലയിൽ ലഭ്യമാകും. ആപ്പിളിന്‍റെ ഓൺലൈൻ സ്റ്റോറിൽ ഇതേ ഫോണിന്‍റെ വില 69,900 രൂപയാണ്. ഇതിലൂടെ തന്നെ ഐഫോണ്‍ 13ന് 11,151 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും.

എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ള ഉപയോക്താക്കൾക്ക് ആപ്പിള്‍ ഐഫോണ്‍ 13 57,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. കാരണം ഫ്ലിപ്കാർട്ട് ഈ കാർഡില്‍ ഫോണിന് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

ഇതിന് പുറമേ ഉപയോക്താക്കൾക്ക് 30,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഇതിലൂടെ വീണ്ടും കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 13 വാങ്ങാന്‍ കഴിയും. നിങ്ങളുടെ നിലവിലെ ഫോണിന്‍റെ  അടിസ്ഥാനത്തിലാണ് എക്‌സ്‌ചേഞ്ച് തുക കണക്കാക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഫ്ലിപ്പ്കാർട്ടിൽ ഈ ഓഫര്‍ പരിമിത സമയത്തേക്കാണോ, ദീർഘകാലത്തേക്കോ എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് വിവരം. 

ഓഗ്‌മെന്റഡ് റിയാലിറ്റി രംഗത്ത് വിപ്ലവം: ആപ്പിള്‍ വിഷന്‍ പ്രോ അവതരിപ്പിച്ചു

ചാറ്റ് ജിപിടി ഉപയോഗിക്കാറുണ്ട്; പക്ഷെ എഐയിൽ നിയന്ത്രണങ്ങൾ വേണമെന്ന് ടിം കുക്ക്

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസ് ഇന്ത്യയിലെ പ്രവര്‍ത്തനം അടച്ചുപൂട്ടുന്നോ? വാര്‍ത്തകളില്‍ പ്രതികരണവുമായി കമ്പനി സിഇഒ
ഐക്യു 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?