ഉപയോക്താവിനെ സഹായിക്കാൻ ടിക്ടോക്കില്‍ വീഡിയോ, ജീവനക്കാരിയെ പിരിച്ച് വിടുമെന്ന് ആപ്പിൾ

Published : Aug 19, 2022, 06:25 AM ISTUpdated : Aug 19, 2022, 06:41 AM IST
ഉപയോക്താവിനെ സഹായിക്കാൻ ടിക്ടോക്കില്‍ വീഡിയോ,  ജീവനക്കാരിയെ പിരിച്ച് വിടുമെന്ന് ആപ്പിൾ

Synopsis

ഐഫോൺ നഷ്ടമായതിനു പിന്നാലെ തനിക്ക് ഭീക്ഷണിയടങ്ങിയ ടെക്സ്റ്റ് മെസെജുകൾ വന്നു തുടങ്ങിയെന്ന ഉപയോക്താവിന്റെ വീഡിയോയെ തുടർന്നാണ് സുരക്ഷാ ഉപദേശങ്ങൾ സംബന്ധിച്ച മറുപടി വീഡിയോ പാരിസ് പോസ്റ്റ് ചെയ്തത്

ടിക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്ത ജീവനക്കാരിയെ പിരിച്ചുവിടുമെന്ന ഭീക്ഷണിയുമായി ആപ്പിൾ.ദ് വെർജ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐ ഫോൺ സുരക്ഷാ ടിപ്സും മറ്റുമാണ് വീഡിയോയുടെ ഉള്ളടക്കം. ഇതാണ് കമ്പനിയെ പ്രകോപിപ്പിച്ചതെന്ന് എഞ്ചിനീയറായ പാരിസ് കാം‌ബെൽ ആരോപിച്ചു. ആപ്പിൾ ജീവനക്കാരിയാണെന്ന് സ്വയം പരിചയപ്പെടുത്തലിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. കമ്പനി പോളിസി ലംഘിക്കുന്നതാണ് ഈ വീഡിയോ എന്നാണ് ജീവനക്കാരിക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. 

ആപ്പിൾ റീട്ടെയിലിൽ ആറു വർഷത്തോളമായി ആപ്പിളിലെ റിപ്പയർ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് പാരിസ്. ഉപയോക്താവിനെ സഹായിക്കാനിറങ്ങി പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോള്‍ താനെന്ന് പാരിസ് പറയുന്നു. ഐഫോൺ നഷ്ടമായതിനു പിന്നാലെ തനിക്ക് ഭീക്ഷണിയടങ്ങിയ ടെക്സ്റ്റ് മെസെജുകൾ വന്നു തുടങ്ങിയെന്ന ഉപയോക്താവിന്റെ വീഡിയോയെ തുടർന്നാണ് സുരക്ഷാ ഉപദേശങ്ങൾ സംബന്ധിച്ച മറുപടി വീഡിയോ പാരിസ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ അഞ്ച് ദശലക്ഷത്തിലധികം വ്യൂവേഴ്സിനെയാണ് വീഡിയയോയ്ക്ക് ലഭിച്ചത്.വീഡിയോ വൈറലായതോടെ  ആപ്പിളിലെ മാനേജർ പാരിസിനെ വിളിച്ചു. വീഡിയോ നീക്കം ചെയ്തില്ല എങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു.

ഇതിനു പിന്നാലെയാണ് പ്രിയപ്പെട്ട ആപ്പിൾ എന്ന തലക്കെട്ടോടെ പാരിസ് മറുപടി വീഡിയോയുമായി ടിക്ക് ടോക്കിൽ എത്തിയത്. വീഡിയോയിൽ എവിടെയും താൻ ആപ്പിൾ ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല എന്നവർ പറയുന്നു. കമ്പനിയുടെ സമൂഹമാധ്യമ നയങ്ങൾ നോക്കിയിട്ട് ആപ്പിൾ ജീവനക്കാരിയാണെന്ന വസ്തുത രഹസ്യമായി വെയ്ക്കണമെന്ന് എവിടെയും പറയുന്നതായി കണ്ടില്ലെന്നും അവർ പറഞ്ഞു.

Read More : കാമുകി അറിയാതെ ആപ്പിൾ ട്രാക്കർ സ്ഥാപിച്ച് നീരിക്ഷണം, യുവതിക്ക് കിട്ടിയ നോട്ടിഫിക്കേഷനിൽ പണിപാളി; കാമുകൻ ജയിലിൽ

'ദി വെർജി'നോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ടിക്ക്ടോക്ക് വിഡിയോയിൽ പ്രതികരണവുമായി ആപ്പിളും രംഗത്തെത്തിയിട്ടുണ്ട് എന്നവർ പറയുന്നു. വ്യത്യസ്‌തമായി ചിന്തിക്കാനും നവീകരിക്കാനും ക്രിയാത്മകമായ പരിഹാരങ്ങൾ കൊണ്ടുവരാനും ഉപയോക്താക്കളോട് പറയുന്ന കാര്യത്തിൽ കമ്പനിയുടെ ഇടപെടലിന്  വിരുദ്ധമാണ് ഈ പ്രവ്യത്തി' എന്നാണ് ആപ്പിൾ പറയുന്നത്. തന്റെ സാങ്കേതിക വിദ്യാഭ്യാസവും ചരിത്രവും അടിസ്ഥാനമാക്കിയാണ് മറുപടി വീഡിയോ പോസ്റ്റ് ചെയ്തത് എന്ന് പാരിസ് പറഞ്ഞു. ആപ്പിൾ ജീവനക്കാരി എന്ന നിലയ്ക്കല്ല താനത് ചെയ്തതെന്നു അവർ കൂട്ടിച്ചേർത്തു.  
 

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്