വനിതാ ദിനം ലക്ഷ്യമിട്ട് വലിയൊരു ഓഡിയോ ഉപകരണ ശേഖരം പുറത്തിറക്കി ബോട്ട്

Web Desk   | Asianet News
Published : Mar 04, 2021, 10:52 AM IST
വനിതാ ദിനം ലക്ഷ്യമിട്ട് വലിയൊരു ഓഡിയോ ഉപകരണ ശേഖരം പുറത്തിറക്കി ബോട്ട്

Synopsis

വസ്ത്രങ്ങള്‍ക്കു ചേരുന്ന നിറങ്ങളില്‍ ഇവ ലഭിക്കുന്നുവെന്നതാണ് വലിയ സംഭവം. നീല, നാരങ്ങ, ചുവപ്പ്, മഞ്ഞ, പിങ്ക് എന്നിവയുടെ പുതിയ പാലറ്റുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. 

ഡിയോ ബ്രാന്‍ഡ് ബോട്ട് വനിതാ ഉപഭോക്താക്കള്‍ക്കായി വനിതാ ദിനം ലക്ഷ്യമിട്ട് വലിയൊരു ഓഡിയോ ശേഖരം പുറത്തിറക്കി. അതില്‍ ഹെഡ്‌ഫോണുകള്‍, ഇയര്‍ഫോണുകള്‍, വയര്‍ലെസ് ഇയര്‍ബഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വസ്ത്രങ്ങള്‍ക്കു ചേരുന്ന നിറങ്ങളില്‍ ഇവ ലഭിക്കുന്നുവെന്നതാണ് വലിയ സംഭവം. നീല, നാരങ്ങ, ചുവപ്പ്, മഞ്ഞ, പിങ്ക് എന്നിവയുടെ പുതിയ പാലറ്റുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. 399 രൂപ മുതല്‍ 2,999 രൂപ വരെ വിലയുണ്ട് ഇതിന്. ഈ ഓഡിയോ ഉത്പന്നങ്ങളെല്ലാം തന്നെ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ബോട്ടിന്റെ വെബ്‌സൈറ്റ് എന്നിവയില്‍ ലഭ്യമാണ്.

ആര്‍ട്ടിസ്റ്റിക് ഡിസൈനുകളും കളര്‍ സ്‌കീമും പുതിയ ഇന്ത്യന്‍ യുവതിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ ഇപ്പോള്‍ മാറ്റത്തിന്റെ സജീവ ഏജന്റുമാരാണ്. കൂടുതല്‍ പര്യവേക്ഷണം ചെയ്യാനും അവരുടെ വ്യക്തിത്വം ആഘോഷിക്കാനും ജീവിതത്തില്‍ വിശ്വസിക്കാനും ആഗ്രഹിക്കുന്ന സ്ത്രീകളെ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ട്. ബോട്ടിന്റെ ഓഡിയോ ശേഖരം പരിധിയില്ലാത്ത നമ്മുടെ ചുറ്റുമുള്ള സ്ത്രീകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു.' ബോട്ടിന്റെ സഹസ്ഥാപകന്‍ അമാന്‍ ഗുപ്ത പറഞ്ഞു.

എല്ലാ ഉല്‍പ്പന്നങ്ങളും ഐപിഎക്‌സ് റേറ്റിംഗില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇത് വര്‍ക്കൗട്ടുകള്‍ക്ക് ഉപയോഗപ്രദമാകുമെന്നും മഴയിലും നിലനില്‍ക്കുമെന്നും കമ്പനി അഭിപ്രായപ്പെടുന്നു. മികച്ച ബാറ്ററി ലൈഫ് അവതരിപ്പിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് പ്ലേബാക്ക് സമയം ആസ്വദിക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഈ ഓഡിയോ ഡിവൈസുകളെല്ലാം തന്നെ ബ്ലൂടൂത്ത് 5.0 മായി ബന്ധിപ്പിക്കും.

PREV
click me!

Recommended Stories

ടെക്നോ സ്‍പാർക്ക് 50 5ജി നാളെ ഇന്ത്യയിൽ പുറത്തിറങ്ങും, നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ
സാംസങ് ഗാലക്‌സി എ37, എ57; ലോഞ്ചിന് മുമ്പേ വിലയും സവിശേഷതകളും പുറത്ത്