നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

Published : Jun 20, 2024, 03:13 PM IST
നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

Synopsis

കൂടാതെ  പഴയ ലാപ്‌ടോപ്പുകൾക്കുള്ള ആകർഷകമായ എക്‌സ്‌ചേഞ്ച് ഡീലുകൾ, സൂപ്പർകോയിനുകൾ, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓൺ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകളിൽ ഓഫറുകൾ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും

കൊച്ചി : ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ് കൺസോളുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർഫോണുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭിക്കും. 

കൂടാതെ  പഴയ ലാപ്‌ടോപ്പുകൾക്കുള്ള ആകർഷകമായ എക്‌സ്‌ചേഞ്ച് ഡീലുകൾ, സൂപ്പർകോയിനുകൾ, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓൺ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകളിൽ ഓഫറുകൾ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളുമുണ്ട്.

എച്ച്പി, അസ്യുസ്, ഏസർ തുടങ്ങിയ ബ്രാൻഡുകളുടെ ലാപ്‌ടോപ്പുകൾ 9990 രൂപ മുതൽ ലഭ്യമാകും. ഇത് കൂടാതെ, 45,990 രൂപ മുതൽ ആരംഭിക്കുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്‌സ് കാർഡുകളുമുള്ള ലാപ്‌ടോപ്പുകളും ഓഫറിന്റെ ഭാഗമാകും.  4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള എൽടിഇ ടാബ്ലെറ്റുകൾ  വിദ്യാർത്ഥികൾക്ക് 9,999 എന്ന പ്രാരംഭ വിലയിൽ ലഭ്യമാക്കും. 

ബോട്ട്, സോണി, ബോൾട്ട് തുടങ്ങിയ ബ്രാൻഡുകളുടെ നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോണുകൾ  1,499 രൂപ മുതലും ബൗൾട്ട് ക്രൗൺ, ഫാസ്റ്റ്ട്രാക്ക് റിവോൾട്ട് എഫ്എസ്1 പ്രോ, നോയ്‌സ് ഐക്കൺ 2, ഫയർ ബോൾട്ട് ഡ്രീം തുടങ്ങിയ സ്മാർട്ട് വാച്ചുകൾ 1299 രൂപ മുതലും  ഫ്ലിപ്‌കാർട്ട്   ബാക്ക് ടു കാമ്പസിൽ ലഭ്യമാണ്.

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി