Latest Videos

ഗൂഗിള്‍ പിക്സല്‍ വാങ്ങാന്‍ പറ്റിയ ടൈം; വന്‍ ഓഫര്‍ വില്‍പ്പന

By Web TeamFirst Published Oct 8, 2023, 8:28 AM IST
Highlights

ഫ്ലിപ്കാർട്ടിൽ വരാനിരിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്‌ക്കായി മൈക്രോസൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു ടീസർ അനുസരിച്ച്, ഇന്ത്യയിലെ പിക്‌സൽ 7 പ്രോയുടെ വില 58,999 രൂപയായി കുറയും.

ബെംഗലൂരു: ഗൂഗിൾ പിക്സൽ 7 പ്രോയ്ക്കും പിക്സൽ 7 എയ്ക്കും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ വൻ വിലക്കുറവാണ്. ഗൂഗിളിന്റെ സെക്കൻഡ് ജനറേഷന്‌ ടെൻസർ ജി2 ചിപ്പ് ഉപയോഗിച്ചാണ് പിക്സൽ 7 പ്രോ പ്രവർത്തിക്കുന്നത്. മെയ്ഡ് ബൈ ഗൂഗിൾ ഹാർഡ്‌വെയർ ലോഞ്ച് ഇവന്റിനിടെയാണ് ഇവ അവതരിപ്പിച്ചത്.ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ഇന്ന് ആരംഭിക്കും.

ഫ്ലിപ്കാർട്ടിൽ വരാനിരിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്‌ക്കായി മൈക്രോസൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു ടീസർ അനുസരിച്ച്, ഇന്ത്യയിലെ പിക്‌സൽ 7 പ്രോയുടെ വില 58,999 രൂപയായി കുറയും.ഹാൻഡ്‌സെറ്റിന്റെ വില നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 63,999 രൂപയാണ്. ഡിസ്കൗണ്ട് വിലയിൽ ഹാൻഡ്‌സെറ്റ് വാങ്ങുന്നതിന് നിങ്ങൾ ബാങ്ക് കാർഡ് ഓഫറുകൾ ഉപയോഗിക്കാം. 
സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കിൽ 32,000 രൂപ വരെ കുറവുണ്ടാകും.ഈ വർഷം ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്ത പിക്സൽ 7 എ 43,999 രൂപ വിലയുള്ള ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ 31,499 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഹാൻഡ്‌സെറ്റിന്റെ വില കുറയ്ക്കാൻ ബാങ്ക് ഓഫറുകളും ഉപയോക്താക്കളെ സഹായിക്കും.

പിക്സൽ 7 പ്രോയിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 30x സൂപ്പർ റെസല്യൂഷൻ സൂം, 5x ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണ് പിക്സൽ 7 എയിൽ ഉള്ളത്. 
സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, പ്രോ മോഡലിന് 10.8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. അതേസമയം പിക്സൽ 7 എയ്ക്ക് 13 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഉള്ളത്. പ്രോ മോഡലിന് 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജ് ഉണ്ട്‌. കൂടാതെ എക്‌സ്‌ട്രീം ബാറ്ററി സേവർ മോഡ് പ്രവർത്തനക്ഷമമാക്കുമ്പോൾ 72 മണിക്കൂർ വരെ ബാറ്ററി ലൈഫും ഇവർ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എഐ ബുദ്ധിയിലെ 'പ്രീ മാജിക്ക്', കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനി ദുബായ് ജൈടെക്സ് ആഗോള എക്സിബിഷനിലെ പങ്കാളി

അന്നാലും ലിൻഡേ..! ഏത് നേരത്താണോ ഐ ഫോൺ സ്ക്രീൻ പുറത്ത് കാണിക്കാൻ തോന്നിയേ, എട്ടിന്‍റെ 'പണി' വന്ന വഴി ഇങ്ങനെ

Asianet News Live

click me!