ഐഫോണ്‍ 12 മിനി വന്‍ വിലക്കുറവില്‍, ഗോപ്രോ 9 കുറഞ്ഞ വിലയില്‍, തകര്‍പ്പന്‍ ഓഫറുകള്‍ ഇങ്ങനെ

By Web TeamFirst Published Jul 28, 2021, 4:22 PM IST
Highlights

ഗംഭീരമായ മറ്റൊരു ഡീല്‍ ഐഫോണ്‍ 12 ന്റേതാണ്. ഇത് 67,999 രൂപയ്ക്ക് ഇപ്പോള്‍ ലഭിക്കും. ഐഫോണ്‍ 12 ന്റെ യഥാര്‍ത്ഥ വില 79,900 രൂപയാണ്. 

ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ജൂലൈ 29 ന് അവസാനിക്കാനിരിക്കെ ഫ്‌ലിപ്പ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍. നിരവധി അത്ഭുതകരമായ ഡിസ്‌ക്കൗണ്ടുകള്‍ക്കും ഓഫറുകളും പുറമേ ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% കിഴിവ് ലഭിക്കും.

ആപ്പിളിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍, ഐഫോണ്‍ 12 മിനി 57,999 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് 500 രൂപ കുത്തനെ ഇളവ് ലഭിക്കും, ഒപ്പം 12,000 രൂപയുടെ ഡിസ്‌ക്കൗണ്ട് വേറെയുമുണ്ട്. ഇത് ശരിക്കുള്ള വിലയായ 70,000 രൂപയില്‍ നിന്നും വില കുറയ്ക്കുന്നു. ഐഫോണ്‍ 12 മിനിയില്‍ 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയുണ്ട്. നെകസ്റ്റ് ജനറേഷന്‍ ന്യൂറല്‍ എഞ്ചിന്‍ പ്രോസസറുള്ള ആപ്പിളിന്റെ എ 14 ബയോണിക് ചിപ്പാണ് ഇത് നല്‍കുന്നത്. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഇത് ഐപി 68 വാട്ടര്‍ റെസിസ്റ്റന്റ് ആണ്.

ഗംഭീരമായ മറ്റൊരു ഡീല്‍ ഐഫോണ്‍ 12 ന്റേതാണ്. ഇത് 67,999 രൂപയ്ക്ക് ഇപ്പോള്‍ ലഭിക്കും. ഐഫോണ്‍ 12 ന്റെ യഥാര്‍ത്ഥ വില 79,900 രൂപയാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്, 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ. നെക്സ്റ്റ് ജനറേഷന്‍ ന്യൂറല്‍ എഞ്ചിന്‍ പ്രോസസറുള്ള എ 14 ബയോണിക് ചിപ്പുമുണ്ട്. ഇത് ഡ്യുവല്‍ സിം പിന്തുണയ്ക്കുന്നു, ഇത് വാട്ടര്‍ റെസിസ്റ്റന്റാണ്.

4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള പോക്കോ എം 3 ന് 500 രൂപ കുറവുണ്ട്, ഇത് 10,499 രൂപയ്ക്ക് കിട്ടും. യഥാര്‍ത്ഥ വില 10,999 രൂപയാണ്. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയാണ് പോക്കോ എം3ന്റേത്. പ്രധാന ക്യാമറ 48 മെഗാപിക്‌സലുണ്ട്, പുറമേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസറാണ് ഇതിലുള്ളത്, 6000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

ഇതു കൂടാതെ റിയല്‍മീ 8 13,999 രൂപയ്ക്ക് ലഭിക്കും, ലോഞ്ചിങ് വിലയായ 14,999 രൂപയില്‍ നിന്ന് ആയിരം രൂപ കുറവ്. ഈ ഫോണിന് 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്. 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയുണ്ട്. 16 മെഗാപിക്‌സല്‍ സെന്‍സറാണ് ഫ്രണ്ട് സെല്‍ഫി ക്യാമറ. മീഡിയടെക് ഹീലിയോ ജി 95 പ്രോസസറില്‍ ഇത് പ്രവര്‍ത്തിക്കുന്നു. ഇതിന് 5000 എംഎഎച്ച് ബാറ്ററിയുണ്ട്. 

സ്മാര്‍ട്ട്‌ഫോണുകള്‍ കൂടാതെ, കുത്തനെ വിലക്കുറവ് ലഭിക്കുന്ന മറ്റൊരു ഉല്‍പ്പന്നം ഗോപ്രോ 9 ആണ്. ഇതിന് 37,990 രൂപയാണ് ഇതിന് ലോഞ്ചിങ് വില 49,500 രൂപയാണ്. ഈ ആക്ഷന്‍ ക്യാമറയ്ക്ക് ഒരു വലിയ റിയര്‍ ടച്ച് സ്‌ക്രീന്‍ ഉണ്ട്, കൂടാതെ 23.6 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ച് 5കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയും. ശക്തമായ 1720 എംഎഎച്ച് ബാറ്ററിയുമുണ്ട്.

click me!