Latest Videos

ഗൂഗിൾ പിക്സൽ 7 ഫ്ലിപ്കാർട്ടിൽ വൻ ലാഭത്തിൽ ഫോൺ സ്വന്തമാക്കാം

By Web TeamFirst Published Sep 29, 2023, 7:46 PM IST
Highlights

 ഗൂഗിൾ പിക്‌സൽ 7-ൽ 40,000 രൂപയിൽ താഴെ വിലയ്‌ക്കാണ് ഫ്ലിപ്പ്കാർട്ട്  വാഗ്ദാനം ചെയ്യുന്നത്. രസകരമെന്നു പറയട്ടെ

മുംബൈ : ഗൂഗിൾ പിക്സൽ 8 ഒക്ടോബർ നാലിന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ പിക്‌സൽ 7 വൻ വിലക്കിഴിവോടെയാണ് ലഭ്യമാക്കുക. ഗൂഗിൾ പിക്‌സൽ 7-ൽ 40,000 രൂപയിൽ താഴെ വിലയ്‌ക്കാണ് ഫ്ലിപ്പ്കാർട്ട്  വാഗ്ദാനം ചെയ്യുന്നത്. രസകരമെന്നു പറയട്ടെ,ഫ്ലിപ്കാർട്ടിലെ ഫോണിന്റെ വില പിക്സൽ 7A യുടെ വിലയായ 43,999 രൂപയേക്കാൾ കുറവായിരിക്കും.

നിലവിൽ, ഗൂഗിൾ പിക്സൽ 7 ഫ്ലിപ്പ്കാർട്ടിൽ 41,999 രൂപയ്ക്കാണ് വില്ക്കുന്നത്. ഓഫറുകൾ പ്രകാരം 36,999 രൂപയ്ക്ക് ഫോൺ ലഭിക്കും. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ വഴി നിങ്ങൾക്ക് 3,000 രൂപ വരെ ഇൻസ്റ്റന്റ് ഓഫർ ലഭിക്കും.കൂടാതെ, മികച്ച വിലയ്ക്ക് നിങ്ങളുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം കൂടിയാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത് ഇതോടെ വില ഇനിയും കുറയാം. 2,400 x 1,080 പിക്സൽ റെസല്യൂഷനുള്ള 6.32 ഇഞ്ച് സ്ക്രീനാണ് ഗൂഗിൾ പിക്സൽ 7 ന് ഉള്ളത്. 

ഇതിന്റെ ഡിസ്‌പ്ലേ ശ്രദ്ധേയമാണ്. സുഗമമായ 90Hz റിഫ്രഷിങ് റേറ്റും സൂപ്പർ ബ്രൈറ്റ് 1400 നിറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 8ജിബി വരെ റാമും 256ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ ടെൻസർ G2 ചിപ്പാണ് ഇതിലുള്ളത്. ഇതിന്റെ 4,355mAh Li-Ion ബാറ്ററി വയർലെസ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നതാണ്. ഇത് നിങ്ങളുടെ ഫോൺ മികച്ചതായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കും. 

ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, പിക്സൽ 7 ന്റെ പ്രത്യേകത എടുത്തു പറയേണ്ടതാണ്. എഫ്/1.9 അപ്പേർച്ചറും 25 എംഎം വീതിയുള്ള ലെൻസും ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, മികച്ച ഷോട്ടുകളാണ് നൽകുന്നത്. കൂടുതൽ മികവിനായി 12 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉണ്ട്. മുൻവശത്ത്, നിങ്ങളുടെ മികച്ച നിമിഷങ്ങൾ പകർത്താൻ അനുയോജ്യമായ 10.8-മെഗാപിക്സൽ സെൽഫി ക്യാമറയും കാണാം. 

ഉയർന്ന നിലവാരമുള്ള ഡിസ്‌പ്ലേ, ശക്തമായ ഇന്റേണലുകൾ, ആകർഷകമായ ക്യാമറ സജ്ജീകരണം എന്നിവയ്‌ക്കൊപ്പം, ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോൺ അനുഭവം തേടുന്ന ഏതൊരാൾക്കും ഗൂഗിൾ പിക്‌സൽ 7  പ്രയോജനപ്രദമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പുതിയ ഐഫോണുകളുടെ വില സംബന്ധിച്ച് നിര്‍ണ്ണായക കാര്യം പുറത്ത്

ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദന മാറുന്നു: ഗംഭീര ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ്

​​​​​​​Asianet News Live
 

click me!