ക്യാമറയില്‍ ഗൂഗിൾ പിക്സൽ 7 പ്രോ തന്നെ താരം; ഐഫോണ്‍ 14 പ്രോയെ കടത്തിവെട്ടി.!

By Web TeamFirst Published Oct 14, 2022, 6:51 PM IST
Highlights

മൊത്തത്തിൽ 147 പോയിന്റുകളാണ് ഗൂഗിൾ പിക്സൽ 7 പ്രോ  നേടിയത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ എന്നിവയുൾപ്പെടെ ബാക്കിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്.

ദില്ലി: ക്യാമറ റാങ്കിങിൽ മികച്ച സ്മാർട്ട്ഫോണായി ഗൂഗിൾ പിക്സൽ 7 പ്രോ. ടെൻസർ G2 SoC നൽകുന്ന ഗൂഗിൾ പിക്സൽ 7 പ്രോ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണ്‍ പിക്സൽ 7 പ്രോ ആപ്പിളിന്‍റെ ഐഫോൺ 14 പ്രോയെ മറികടന്നാണ് DxOMark ക്യാമറ റാങ്കിംഗിലെ മികച്ച സ്മാർട്ട്‌ഫോണായി  മാറിയത്. ഐഫോൺ 14 പ്രോയ്ക്ക് DxOMark-ൽ 146 പോയിന്റുകളും ഐഫോണ്‍ 14 പ്രോ മാക്സിന് 149 പോയിന്റുകളുമാണ് ലഭിച്ചത്.

മൊത്തത്തിൽ 147 പോയിന്റുകളാണ് ഗൂഗിൾ പിക്സൽ 7 പ്രോ  നേടിയത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ എന്നിവയുൾപ്പെടെ ബാക്കിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഗൂഗിൾ പിക്സൽ 7 പ്രോയ്ക്ക് സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 148 പോയിന്റും സൂമിന് 143 പോയിന്റും വീഡിയോയ്ക്ക് 143 പോയിന്റും ലഭിച്ചു. ബൊക്കെയിൽ 70 ഉം പ്രിവ്യൂവിൽ 74 ഉം സ്കോർ ചെയ്തു. 

ഫോട്ടോയിലെ എക്‌സ്‌പോഷറിന് 113 പോയിന്റും കളറിന് 119 പോയിന്റും ലഭിച്ചു. നല്ല കോൺട്രാസ്റ്റ് ബാക്ക്‌ലിറ്റ് പോർട്രെയ്‌റ്റ് സീനുകൾ, ഫോട്ടോകളിലും വീഡിയോകളിലും വേഗതയേറിയതും കൃത്യവുമായ ഓട്ടോഫോക്കസ് എന്നിവയാണ് ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റ് നിരീക്ഷിക്കുന്ന പ്രധാന പ്രത്യേകതകൾ. പിക്‌സൽ 7 പ്രോയിലെ വീഡിയോ റെക്കോർഡിംഗും എടുത്തു പറയേണ്ടതാണ്. ‌

പിക്സൽ 7 പ്രോയുടെ ക്യാമറ ഏത് വെളിച്ചത്തിലും മികച്ചതായി നിൽക്കുന്നുവെന്നും  റിപ്പോർട്ടുകൾ പറയുന്നു.  ഗൂഗിൾ പിക്സൽ 7 പ്രോ കഴിഞ്ഞയാഴ്ചയാണ് പുറത്തിറക്കിയത്. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഗൂഗിൾ പിക്സൽ 7 ന് ഉള്ളത്. കൂടാതെ പിക്സൽ റെസല്യൂഷനും കോർണിങ് ഗോറില്ല ഗ്ലാസും ഫോണിനുണ്ട്. 8ജിബി റാമും 12 ജിബി റോമുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 

സ്നോ, ഒബ്സിഡിയൻ, ലെമൺഗ്രാസ് എന്നിവയാണ് കളർ ഓപ്ഷൻസ്. ഗൂഗിൾ ടെൻസർ ജി2വാണ് ഇതിന്റെ പ്രോസസർ. ആൻഡ്രോയിഡ് 13 ആണ് ഈ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 50MP + 12MP റിയർ ക്യാമറയും 10.8MP ഫ്രണ്ട് ക്യാമറയുമുണ്ട് ഈ ഫോണിന്. 4,270mAh ആണ് ഈ ഫോണിന്റെ ബാറ്ററി.

പിക്സലില്‍ ബെസ്റ്റ് പിക്സല്‍ 3യെന്ന് കണക്കുകള്‍ ; ടെക് ലോകത്തെ ഞെട്ടിച്ച ഫോണ്‍ വില്‍പ്പന കണക്ക്.!

പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍ ഫോട്ടോസ്; ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇത്
 

click me!